നിഴല്‍ നരേന്ദ്രമോദിയെ ചതിച്ചു; പാലത്തില്‍ അഭിവാദനം; വീഡിയോ വൈറല്‍; ട്രോള്‍ പെരുമഴ

ഉറക്കത്തിലും മോദി ഇതുപോലെ കൈ വീശുമെന്നു മറ്റു ചിലര്‍
നിഴല്‍ നരേന്ദ്രമോദിയെ ചതിച്ചു; പാലത്തില്‍ അഭിവാദനം; വീഡിയോ വൈറല്‍; ട്രോള്‍ പെരുമഴ

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ക്യാമറ പ്രേമം ഇത്തവണ പൊളിച്ചടുക്കിയത് നിഴലാണ്. ക്യാമറകള്‍ക്കു മുന്നിലുള്ള മോദിയുടെ 'പ്രകടനം' അത്രയേറെ തവണ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ഇത്തവണ മോദിയുടെ ക്യാമറ ഭ്രമം ട്രോളന്‍മാര്‍ക്ക് ചാകരയാണ് നല്‍കി എന്നുപറയുന്നതാണ് ശരി.

കഴിഞ്ഞ ദിവസം അസമില്‍ ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ മോദിയ്ക്കു ചെറിയൊരു അബദ്ധം പറ്റി. ക്യാമറകള്‍ക്കു മുന്നില്‍ കൈവീശി മുന്നോട്ടു നടന്നു നീങ്ങുന്ന വിഡിയോയില്‍ ക്യാമറയുടേയും ട്രോളിയുടേയും ചിത്രീകരിക്കുന്നയാളുടേയും നിഴല്‍ പതിഞ്ഞതാണ് വിനയായത്. സംഭവം സോഷ്യല്‍മീഡിയയില്‍ ട്രോളായി പ്രചരിച്ചു. മികച്ച നടനെന്ന് മോദി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ചിലരുടെ കമന്റ്. ഉറക്കത്തിലും മോദി ഇതുപോലെ കൈ വീശുമെന്നു മറ്റു ചിലര്‍. പാവം, ഫ്രെയിമില്‍ നിന്നും നിഴല്‍ നീക്കം ചെയ്യാന്‍ വിഡിയോക്കാരന്‍ വിട്ടു പോയെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. 

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലാമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.. അസമിലെ ദിബ്രുഗഡ്, ധേമാജി ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ബോഗിബീല്‍ പാലം. മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍ പാതയുമാണുള്ളത്. 4.94 കിലോമീറ്ററാണ് നീളം. ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പാലത്തിന്റെ നിര്‍മാണചെലവ് 5900 കോടി രൂപയാണ്. വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ നിര്‍ണായകമായ ബോഗിബീല്‍ പാലം യാഥാര്‍ഥ്യമായതോടെ അരുണാചലിലേയ്ക്ക് വേഗത്തില്‍ സൈന്യത്തിന് എത്താനാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com