ഉത്തരേന്ത്യയില്‍ ശൈത്യം കടുക്കുന്നു ; ചന്ദ്രാ നദി തണുത്തുറഞ്ഞു ( വീഡിയോ )

ലാഹ്വല്‍-സ്പിതിയിലെ ചന്ദ്ര നദിയാണ് ഭാഗികമായി തണുത്തുറഞ്ഞത്
ഉത്തരേന്ത്യയില്‍ ശൈത്യം കടുക്കുന്നു ; ചന്ദ്രാ നദി തണുത്തുറഞ്ഞു ( വീഡിയോ )

സിംല : ഉത്തരേന്ത്യ കൊടും ശൈത്യത്തിന്റെ പിടിയിലാണ്. ശൈത്യം കടുത്തതോടെ ഹിമാചല്‍ പ്രദേശില്‍ ഒരു നദി തന്നെ തണുത്തുറഞ്ഞു. ലാഹ്വല്‍-സ്പിതിയിലെ ചന്ദ്രാ നദിയാണ് ഭാഗികമായി തണുത്തുറഞ്ഞത്. മേഖലയില്‍ താപനില പൂജ്യത്തിനും താഴെ പോയതോടെയാണിത്.

ഹിമാചലില്‍ ഏറ്റവും കുറഞ്ഞ താപനിലയുള്ള ജില്ലയാണ് ലാഹ്വല്‍ സ്പിതി. ഇപ്പോല്‍ മൈനസ് 11.1 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. സോളന്‍, ചംബ, സുന്ദര്‍നഗര്‍ എന്നിവിടങ്ങളിലും പൂജ്യത്തിന് താഴെയാണ് താപനില. 

വിനോദസഞ്ചാരകേന്ദ്രമായ മനാലിയില്‍ തിങ്കളാഴ്ച താപനില മൈനസ് 3.2 ആയിരുന്നു. തലസ്ഥാനമായ ഷിംലയിലാകട്ടെ താപനില 2.7 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

ജമ്മു കശ്മീരിലും കൊടും ശൈത്യമാണ് അനുഭവപ്പെടുന്നത്. ശ്രീനഗറില്‍ ദാല്‍ തടാകത്തിന്റെ പലഭാഗങ്ങളും തണുത്തുറഞ്ഞു. ഉത്തരേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഡിസംബര്‍ 26 മുതല്‍ ശൈത്യക്കാറ്റ് ആരംഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com