ഒറ്റയടിക്കുള്ള മുത്തലാഖ് കാടത്തം; നിരോധിക്കണമെന്ന് നസറുദ്ദീന്‍ ഷാ

ഇസ്ലാമിക നിയമങ്ങളുടെ തെറ്റായ വ്യാഖ്യാനമാണ് ഇത്തരം മുത്തലാഖിന് പിന്നില്‍.  അനുവദിച്ച് കൊടുക്കേണ്ടിയതോ, ഭാവിയില്‍ പിന്തുടരേണ്ടിയുള്ളതോ ആയ ഒന്നല്ല. ഇത്തരം ദുരാചാരങ്ങള്‍ നിരോധിക്കപ്പെടേണ്ടതാണ് എന്ന കാര്യ
ഒറ്റയടിക്കുള്ള മുത്തലാഖ് കാടത്തം; നിരോധിക്കണമെന്ന് നസറുദ്ദീന്‍ ഷാ

ന്യൂഡല്‍ഹി: യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ചൊല്ലുന്ന മുത്തലാഖുകള്‍ അപരിഷ്‌കൃതമായ നടപടിയാണെന്നും നിരോധിക്കപ്പെടേണ്ടതാണെന്നും ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ. ഇസ്ലാമിക നിയമങ്ങളുടെ തെറ്റായ വ്യാഖ്യാനമാണ് ഇത്തരം മുത്തലാഖിന് പിന്നില്‍.  അനുവദിച്ച് കൊടുക്കേണ്ടിയതോ, ഭാവിയില്‍ പിന്തുടരേണ്ടിയുള്ളതോ ആയ ഒന്നല്ല. ഇത്തരം ദുരാചാരങ്ങള്‍ നിരോധിക്കപ്പെടേണ്ടതാണ് എന്ന കാര്യത്തില്‍ മറ്റൊരു അഭിപ്രായവും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തെയും മതത്തിന്റെ ഇടപെടലുകളെയും കുറിച്ച് നേരത്തേ നടത്തിയ പരാമര്‍ശങ്ങളില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഷാ വ്യക്തമാക്കി. 

മുത്തലാഖ് നിയവിരുദ്ധമാക്കുന്നതിനുള്ള ബില്ലിന്‍മേലുള്ള ചര്‍ച്ച ലോക്‌സഭയില്‍ തുടരുകയാണ്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെയും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം സ്പീക്കര്‍ നേരത്തെ തള്ളിയിരുന്നു. ബില്ല് അനാവശ്യമാണെന്ന വാദമാണ് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. തിടുക്കത്തില്‍ മുത്തലാഖ് ബില്‍ പാസാക്കേണ്ടത് ബിജെപിയുടെ രാഷ്ട്രീയ ആവശ്യം ആയതു പോലെയാണ് കാര്യങ്ങള്‍ എന്നും കോണ്‍ഗ്രസ് ആരോപിച്ചു.

സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയും നീതി നടപ്പിലാക്കുകയുമാണ് ലക്ഷ്യമെന്നാണ് ബില്ല് അവതരിപ്പിച്ച് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. മുത്തലാഖ് നിയമം മൂലം നിരോധിക്കുന്നതും ലംഘിച്ചാല്‍ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നതുമായ ബില്ലാണ് നിലവില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ളത്്. മുത്തലാഖ് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് എന്നാണ് നേരത്തെ സുപ്രിംകോടതിയും വ്യക്തമാക്കിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com