മുത്തലാഖ് ബില്‍ 245 വോട്ടിന് ലോക്‌സഭ പാസാക്കി; എതിര്‍ത്തത് 11 പേര്‍, കോണ്‍ഗ്രസും അണ്ണാ ഡിഎംകെയും  ബഹിഷ്‌കരിച്ചു

മുത്തലാഖ് നിയമം മൂലം നിരോധിക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. 245 ലോക്‌സഭാ അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 11 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
മുത്തലാഖ് ബില്‍ 245 വോട്ടിന് ലോക്‌സഭ പാസാക്കി; എതിര്‍ത്തത് 11 പേര്‍, കോണ്‍ഗ്രസും അണ്ണാ ഡിഎംകെയും  ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: മുത്തലാഖ് നിയമം മൂലം നിരോധിക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. 245 ലോക്‌സഭാ അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 11 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനെ പിന്തള്ളിയാണ് സര്‍ക്കാര്‍ ബില്ല് പാസാക്കിയിരിക്കുന്നത്. 

ബില്ല് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി കൊണ്ടു വന്ന പ്രമേയം ലോക്‌സഭ തള്ളിയ ശേഷമായിരുന്നു വോട്ടെടുപ്പ്. മുത്തലാഖ് ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇത് നിരാകരിച്ചതോടെയാണ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് കോണ്‍ഗ്രസും എഐഎഡിഎംകെയും പുറത്തേക്ക്‌പോയത്. 

എന്നാല്‍ ബില്ല് ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നതല്ലെന്നും രാഷ്ട്രീയത്തിന്റെ കണ്ണാടി മാറ്റി വയ്ക്കണമെന്നും ആയിരുന്നു രവിശങ്കര്‍ പ്രസാദിന്റെ ആവശ്യം. 22 ഇസ്ലാമിക രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ട് പിന്നീട് എന്തുകൊണ്ടാണ് ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാനാവാത്ത് എന്ന ചോദ്യവും മന്ത്രി ഉന്നയിച്ചിരുന്നു. 

ബില്ലിന്‍മേല്‍ ചര്‍ച്ചയാകാമെന്നും മതപരമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാടെന്ന് മല്ലികാര്‍ജ്ജുന്‍  ഖാര്‍ഗെ സഭയില്‍ വ്യക്തമാക്കിയിരുന്നു. ബില്ലില്‍ രാഷ്ട്രീയമില്ലെന്നും മുസ്ലിം സ്ത്രീകള്‍ക്ക് തുല്യ അവകാശം ഉറപ്പു വരുത്തുന്നതിനും ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നായിരുന്നു നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഇതിന് മറുപടി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com