രാമന്‍ മഞ്ഞും മഴയുമേറ്റ് ടെന്റില്‍ കഴിയുന്നു; പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ വീട് വച്ചുനല്‍കണമെന്ന് ബിജെപി എംപി

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ കീഴില്‍ രാമന് അയോധ്യയില്‍ വീട് പണിയണമെന്നാവശ്യപ്പെട്ട് ബിജെപി എംപി രംഗത്ത്.
രാമന്‍ മഞ്ഞും മഴയുമേറ്റ് ടെന്റില്‍ കഴിയുന്നു; പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ വീട് വച്ചുനല്‍കണമെന്ന് ബിജെപി എംപി

അയോധ്യ: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ കീഴില്‍ രാമന് അയോധ്യയില്‍ വീട് പണിയണമെന്നാവശ്യപ്പെട്ട് ബിജെപി എംപി രംഗത്ത്. ഘോസി എംപി ഹരിനാരായണ്‍ രാജ്ഭറാണ് വിചിത്ര ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ആവശ്യം ഉന്നയിച്ച് ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സര്‍ക്കാരിന് ക്ഷേത്രം നിര്‍മ്മിക്കാന്‍ കോടതിയുടെ അനുമതി ആവശ്യമില്ലെന്നും ഹരിനാരയണ്‍ പറഞ്ഞു. ബാബറി പള്ളി തകര്‍ത്തതുപോലെ തന്നെ ക്ഷേത്രവും നിര്‍മ്മിക്കാമെന്നാണ് ഹരിനാരണന്റെ പ്രസ്താവന. 

അയോധ്യയിലെത്തിയ ഞാന്‍ ശ്രീരാമനെ ഒരു ടെന്റിലാണ് കണ്ടത്. അദ്ദേഹം മഴയും മഞ്ഞുമേറ്റാണ് കഴിയുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ കീഴില്‍ രാമന് അയോധ്യയില്‍ വീട് പണിയണമെന്നാവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നല്‍കും- ഹരിനാരായണ്‍ പറയുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com