വിവരം  ചോര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ഐഎസ്  ഭീകരരെ പിടിക്കാനാവുമായിരുന്നോ? ഡാറ്റ 'നിരീക്ഷണ'ത്തെ ന്യായീകരിച്ച്  ജയറ്റ്‌ലി

ദേശീയ കുറ്റാന്വേഷണ  ഏജന്‍സിയുള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വ്യക്തികളുടെ ഡിജിറ്റല്‍ വിവരം ചോര്‍ത്താന്‍ അനുമതി നല്‍കിയുള്ള തീരുമാനം ശരിയെന്ന് തെളിഞ്ഞതായി കേന്ദ്ര ധനകാര്യ മന്ത്രി അരു
വിവരം  ചോര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ഐഎസ്  ഭീകരരെ പിടിക്കാനാവുമായിരുന്നോ? ഡാറ്റ 'നിരീക്ഷണ'ത്തെ ന്യായീകരിച്ച്  ജയറ്റ്‌ലി

ന്യൂഡല്‍ഹി: ദേശീയ കുറ്റാന്വേഷണ  ഏജന്‍സിയുള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വ്യക്തികളുടെ ഡിജിറ്റല്‍ വിവരം ചോര്‍ത്താന്‍ അനുമതി നല്‍കിയുള്ള തീരുമാനം ശരിയെന്ന് തെളിഞ്ഞതായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയറ്റ്‌ലി. ഡിജിറ്റല്‍ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ അനുമതി നല്‍കിയില്ലായിരുന്നുവെങ്കില്‍  ഐഎസ് ഭീകരരെ എങ്ങനെ കണ്ടെത്തിയേനെയെന്നും  ജയറ്റ്‌ലി ചോദിച്ചു. 

ട്വിറ്ററിലാണ് മന്ത്രി എന്‍ഐഎയെ അഭിനന്ദിച്ചു കൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്തും വിവരം ചോര്‍ത്തല്‍ നടന്നിട്ടുണ്ടെന്നും ജോര്‍ജ് ഓര്‍വെല്‍  2014 മെയ് മാസം അല്ലല്ലോ ജനിച്ചതെന്നുമായിരുന്നു മന്ത്രി സര്‍ക്കാരിനെ  പ്രതിരോധിച്ച്‌ കുറിച്ച ട്വീറ്റില്‍ എഴുതിയത്.

ദേശീയ സുരക്ഷയും രാജ്യത്തിന്റെ പരമാധികാരവും പരമപ്രധാനമാണ്.  ജീവനും വ്യക്തി സ്വാതന്ത്ര്യവും  ശക്തമായ ജനാധിപത്യ രാജ്യത്തിലേ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും തീവ്രവാദം പ്രബലമായ രാജ്യത്ത് ഇക്കാര്യങ്ങളൊന്നും ചിന്തിക്കുക പോലും വേണ്ടെന്നും ജയറ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം  ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി എന്‍ഐഎ നടത്തിയ തിരച്ചിലില്‍ ഐഎസിന്റെ പുതിയ ഘടകമായ ഹര്‍ഖത്ത് -ഉല്‍-ഹര്‍ബ്- ഇ-ഇസ്ലാം അംഗങ്ങളായ പത്ത് പേരെ അറസ്റ്റ് ചെയ്തത്. ഐഎസ് ബന്ധം സംശയിക്കുന്ന ആറ് പേരെ കൂടി എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുള്‍പ്പടെയുള്ള പത്തോളം സ്ഥാപനങ്ങള്‍ക്കാണ് വ്യക്തികളുടെ ഡിജിറ്റല്‍ ആശയവിനിമയങ്ങള്‍ നിരീക്ഷിക്കാനുള്ള അനുവാദം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com