ഈഫല്‍ ഗോപുരത്തെക്കാളും ഉയരത്തിലാണ് ഈ പാലം; ഛനാബ് നദിക്ക് കുറുകെ ആര്‍ച്ച് ബ്രിഡ്ജ് നിര്‍മ്മിച്ച് റെയില്‍വേ (വീഡിയോ) 

കശ്മീര്‍ താഴ് വരയെയും ഉധംപൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. പാലം തുറന്ന് നല്‍കുന്നതോടെ ജമ്മു- ഉധംപൂര്‍-ശ്രീനഗര്‍- ബാരാമുള്ള റെയില്‍വേ പാത സുഗമമാവും.
ഈഫല്‍ ഗോപുരത്തെക്കാളും ഉയരത്തിലാണ് ഈ പാലം; ഛനാബ് നദിക്ക് കുറുകെ ആര്‍ച്ച് ബ്രിഡ്ജ് നിര്‍മ്മിച്ച് റെയില്‍വേ (വീഡിയോ) 

ശ്രീനഗര്‍: ഈഫല്‍ ഗോപുരത്തെക്കാളും ഉയരത്തില്‍ നിര്‍മ്മിക്കുന്ന ആര്‍ച്ച് ബ്രിഡ്ജിന്റെ പണി റെയില്‍വേ പൂര്‍ത്തിയാക്കിയതായി മന്ത്രി പിയൂഷ് ഗോയല്‍. ഉടന്‍ ഗതാഗതത്തിന് തുറന്ന് കൊടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഛനാബ് നദിക്ക് കുറുകെയാണ് ലോകത്തിലേക്കും ഏറ്റവും ഉയരം കൂടിയ പാലം ഉയരുന്നത്. കശ്മീരിലെ രസായി ജില്ലയിലെ ബക്കലിനും കൗരിക്കും ഇടയിലാണ് ഏകദേശം ഒന്നരക്കിലോമീറ്ററോളം നീളമുള്ള ഈ പാലം.  

കശ്മീര്‍ താഴ് വരയെയും ഉധംപൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. പാലം തുറന്ന് നല്‍കുന്നതോടെ ജമ്മു- ഉധംപൂര്‍-ശ്രീനഗര്‍- ബാരാമുള്ള റെയില്‍വേ പാത സുഗമമാവും. 

359 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന ആര്‍ച്ച് ബ്രിഡ്ജിന്റെ പണി ഊര്‍ജ്ജിതമായി പൂര്‍ത്തിയാക്കി വരികയാണെന്ന വിവരം റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. പൊട്ടിത്തെറിക്കാത്ത സ്റ്റീല്‍ കൊണ്ടാണ് പാലം പൂര്‍ണമായും നിര്‍മ്മിച്ചിട്ടുള്ളത്. ബ്രഹ്മപുത്ര നദിയില്‍ നിര്‍മ്മിച്ച ബോഗിബീല്‍ പാലത്തിന് ശേഷം അതീവ വൈദഗ്ധ്യത്തോടെ റെയില്‍വേ പൂര്‍ത്തിയാക്കുന്ന പ്രോജക്ടാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com