ഗഗന്‍യാനുമായി ഇന്ത്യ; പദ്ധതിച്ചിലവ് 10,000 കോടി, 2022 ല്‍  ബഹിരാകാശത്ത് എത്തിക്കുന്നത് മൂന്ന് പേരെ

ഗഗന്‍യാനെന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന് 2020 ഡിസംബറിലാകും തുടക്കമാവുകയെന്നും കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ബഹിരാകാശത്ത് ശാസ്ത്രജ്ഞര്‍ക്ക് താമസം ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിലൂടെ മൂന്ന് പേരെ ബഹിരാകാശത്തെത്തിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഗഗന്‍യാനെന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന് 2020 ഡിസംബറിലാകും തുടക്കമാവുകയെന്നും കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ബഹിരാകാശത്ത് ശാസ്ത്രജ്ഞര്‍ക്ക് താമസം ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. 2022 ല്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാനാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം.

16 മിനിറ്റ് കൊണ്ട് ബഹിരാകാശ ശാസ്ത്രജ്ഞരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ. ശ്രീഹരിക്കോട്ടയില്‍ നിന്നുമാവും വിക്ഷേപണമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വെളിപ്പെടുത്തി. 

പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ മനുഷ്യനെ വിജയകരമായി ബഹിരാകശത്തെത്തിക്കുന്നതില്‍ വിജയിച്ച രാജ്യങ്ങളായ റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉയരും. 

ഇന്ത്യയുടെ ഈ ദൗത്യത്തില്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് റഷ്യ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രത്തിലും ഒപ്പിട്ടിരുന്നു. ഒക്ടോബറില്‍ റഷ്യന്‍ പ്രസിഡന്റ് വഌദമിര്‍ പുടിന്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിലാണ് ബഹിരാകാശ പദ്ധതികളിലെ വിവിധ മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയില്‍ എത്തിച്ചേര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com