രാമന്‍ മദ്യപനും മാംസാഹാരിയും: സീതയെ മദ്യപിക്കാന്‍ പ്രേരിപ്പിച്ചു; കെഎസ് ഭഗവാന്‍ വീണ്ടും വിവാദത്തില്‍, ആക്രമണവുമായി തീവ്ര ഹിന്ദു സംഘടനകള്‍

എഴുത്തുകാരനും ചിന്തകനുമായ കെഎസ് ഭഗവാന് എതിരെ വീണ്ടും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം.
രാമന്‍ മദ്യപനും മാംസാഹാരിയും: സീതയെ മദ്യപിക്കാന്‍ പ്രേരിപ്പിച്ചു; കെഎസ് ഭഗവാന്‍ വീണ്ടും വിവാദത്തില്‍, ആക്രമണവുമായി തീവ്ര ഹിന്ദു സംഘടനകള്‍


മൈസൂരു: എഴുത്തുകാരനും ചിന്തകനുമായ കെഎസ് ഭഗവാന് എതിരെ വീണ്ടും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം. ഭഗവാന്റെ പുതിയ പുസ്തകം വൈ വി ടുനോട്ട് നീഡ് ദ് റാം ടെംപിള്‍ എന്ന  പുസ്തകത്തിനെതിരായാണ് വീണ്ടും പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ രണ്ടാപതിപ്പ് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി തീവ്ര ഹിന്ദു ഗ്രൂപ്പുകള്‍ രംഗത്ത് വന്നിരിക്കുന്നത്. പുസ്തകത്തില്‍ രാമനെ മദ്യപാനിയായും മാംസ കഴിക്കുന്നയാളുമായി ചിത്രീകരിച്ചിരിക്കുന്നു എന്നാരോപിച്ചാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആക്രണം നടക്കുന്നത്. പുസ്തകത്തിന്റെ ഒരു പേജ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാണ് ആക്രമണം. 

മാര്‍ച്ചില്‍ പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഇറങ്ങിയപ്പോഴും ഭഗവാന് എതിരെ സമാനമായ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ എഴുത്തുകാരന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. പിന്നീട് കെട്ടടങ്ങിയ പ്രതിഷേധം വീണ്ടും ശക്തിപ്രാപിച്ചിരിക്കുകയാണ്. 

വനവാസാനന്തരം തിരിച്ചെത്തിയ രാമന്‍, ആര്‍ഭാടജീവിതമാണ് നയിച്ചതെന്നും സീതയെക്കൊണ്ട് മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചിരുന്നുവെന്നും ഭഗവാന്‍ പുസ്തകത്തില്‍ പറയുന്നു. വാത്മീകി രാമായണത്തിലെ അവസാന ഭാഗമായ ഉത്തരകാണ്ഡത്തെ ഉദ്ദരിച്ചാണ് ഭഗവാന്‍ തന്റെ നിലപാട് സാധൂകരിക്കുന്നത്. ജാതിവ്യവസ്ഥയായ ചാതുര്‍വര്‍ണ്യത്തെ അനുകൂലിച്ചിരുന്ന വ്യക്തിയാണ് രാമനെന്നും ഭഗവാന്‍ അടിവരയിടുന്നു. 

മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച് ഭഗാവന് എതിരെ മടികേരി പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പൊലീസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com