ഹെലികോപ്റ്റര്‍ ഇടപാട്‌; ക്രിസ്റ്റ്യന്‍ മിഷേല്‍ സോണിയ ഗാന്ധിയുടെ പേര് വെളിപ്പെടുത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ സോണിയ ഗാന്ധിയുടെ പേര് വെളിപ്പെടുത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്.
ഹെലികോപ്റ്റര്‍ ഇടപാട്‌; ക്രിസ്റ്റ്യന്‍ മിഷേല്‍ സോണിയ ഗാന്ധിയുടെ പേര് വെളിപ്പെടുത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ സോണിയ ഗാന്ധിയുടെ പേര് വെളിപ്പെടുത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. മിഷേലിനെ എട്ട് ദിവസത്തേക്ക് വിട്ടു കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് വിശദമായ ചോദ്യംചെയ്യല്‍ വേണ്ടി വരുമെന്നും അപേക്ഷയില്‍ പറയുന്നു.

സോണിയ ഗാന്ധിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എന്ത് മറുപടി നല്‍കണമെന്ന് അഭിഭാഷകനോട് മിഷേല്‍ ആരാഞ്ഞതായും ഇഡി പറയുന്നു. അഭിഭാഷകനായ അല്‍ജോയ്ക്ക ഹസ്തദാനം ചെയ്യുമ്പോള്‍ പേപ്പര്‍ ചുരുട്ടി നല്‍കിയെന്നും അല്‍ജോ ഇത്  മൊബൈലിന് പിന്നില്‍ ഒളിപ്പിച്ചുവെന്നുമാണ് ഇഡിയുടെ വെളിപ്പെടുത്തല്‍. ഈ പേപ്പര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഡപ്യൂട്ടി ഡയറക്ടര്‍ പിടികൂടി തിരികെ വാങ്ങിയെന്നും അഭിഭാഷകനെ കാണുന്ന സമയം 15 മിനിറ്റാക്കി കുറച്ചുവെന്നും കോടതിയെ അറിയിച്ചു. സോണിയ ഗാന്ധിയെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദിച്ചാല്‍ എന്ത് മറുപടി പറയണം എന്ന് അഭിപ്രായം ചോദിച്ചതാണെന്ന വാദവും ഉയരുന്നുണ്ട്.

ഈ മാസം ആദ്യമാണ് ക്രിസ്റ്റ്യന്‍ മിഷേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ വാദങ്ങള്‍ കേട്ട കോടതി മിഷേലിനെ കസ്റ്റഡിയില്‍ വിട്ടു.

എന്നാല്‍ ക്രിസ്റ്റ്യന്‍മിഷേല്‍ ഒരു കുടുംബത്തിന്റെ മാത്രം പേര് പറയുന്നതില്‍ ദുരൂഹതയുണ്ടെന്നും രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.  അഗസ്റ്റ വെസ്റ്റ്‌ലാന്റില്‍നിന്നു കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരാനായി മിഷേല്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രം. ദുബായില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത മിഷേല്‍ ജയിലിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com