തണുത്തുറഞ്ഞ് കശ്മീര്‍ താഴ്‌വര ; ദ്രാസില്‍ താപനില മൈനസ് 21 ഡിഗ്രി ( ചിത്രങ്ങള്‍)

ലേയില്‍ മൈനസ് 17.5 ഡിഗ്രിയും, കാര്‍ഗിലില്‍ മൈനസ് 16.7 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി
തണുത്തുറഞ്ഞ് കശ്മീര്‍ താഴ്‌വര ; ദ്രാസില്‍ താപനില മൈനസ് 21 ഡിഗ്രി ( ചിത്രങ്ങള്‍)

ശ്രീനഗര്‍ : ശീതക്കാറ്റില്‍ തണുത്തു മരവിക്കുകയാണ് കശ്മീര്‍ താഴ്‌വര. കശ്മീരിലും ലഡാക് മേഖലകളിലുമെല്ലാം മരംകോച്ചുന്ന തണുപ്പാണ് അനുഭവപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയില്‍ തണുപ്പിന്റെ കാഠിന്യം ഏറിവരികയാണെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. 

ദ്രാസില്‍ താപനില മൈനസ് 21 ഡിഗ്രി സെല്‍ഷ്യസാണെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കഴിഞ്ഞരാത്രിയാണ് കശ്മീരില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ശ്രീനഗറിലെ താപനില മൈനസ് 7.2 ഡിഗ്രി സെല്‍ഷ്യസാണ്. 

പഹല്‍ഗാമില്‍ താപനില മൈനസ് 8.3 ഡിഗ്രിയും, ഗുല്‍മാര്‍ഗില്‍ മൈനസ് ഏഴ് ഡിഗ്രി സെല്‍ഷ്യസുമാണ്. ലേയില്‍ മൈനസ് 17.5 ഡിഗ്രിയും, കാര്‍ഗിലില്‍ മൈനസ് 16.7 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. കനത്ത ശൈത്യത്തെ തുടര്‍ന്ന് ദാല്‍ തടാകം തണുത്തുറഞ്ഞതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ശൈത്യവും ഹിമപാതവും ശക്തമായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com