പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് തീവ്രവാദികളെ സൈന്യം വധിച്ചു, 16  നാട്ടുകാര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. ഏറ്റുമുട്ടലിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ 16 നാട്ടുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് തീവ്രവാദികളെ സൈന്യം വധിച്ചു, 16  നാട്ടുകാര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. ഏറ്റുമുട്ടലിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ 16 നാട്ടുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്‌പോരയില്‍ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. 

24 മണിക്കൂറോളം ഏറ്റമുട്ടല്‍ നീണ്ടു നിന്നുവെന്നും ഭീകരര്‍ താമസിച്ച സ്ഥലത്ത് നിന്നും വന്‍തോതില്‍ ആയുധങ്ങള്‍ കണ്ടെത്തിയതായും സൈനിക വക്താവ് അറിയിച്ചു. സുരക്ഷാ സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ നാട്ടുകരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഭീകരന്‍ ബന്ദിപോരില്‍ കൊല്ലപ്പെട്ടിരുന്നു. പുല്‍വാമയിലെ കൊയ്ല്‍ സ്വദേശിയായ ഇഷ്ഫാഖ് യൂസൂഫ് വാനിയാണ് ഇയാളെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് വാനി ലഷ്‌കറിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. വാനിയെ സൈന്യം കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് സുരക്ഷാ സേനയ്‌ക്കെതിരെ വ്യാപക പ്രതിഷേധവും ആക്രമണവുമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com