മഞ്ഞു വീഴ്ച രൂക്ഷം; നാഥുല ചുരത്തില്‍  2500 സഞ്ചാരികള്‍ കുടുങ്ങി, രക്ഷകരായത്‌ സൈന്യം 

സിക്കിമിലെ നാഥുലാ ചുരത്തില്‍ കുടുങ്ങിയ 2500 ല്‍ അധികം വിനോദ സഞ്ചാരികള്‍ക്ക് സൈനികര്‍ രക്ഷകരായി. ഇന്തോ- ചൈന അതിര്‍ത്തി പ്രദേശമായ ഇവിടെ സന്ദര്‍ശിക്കാനെത്തിയവരാണ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഞ്ഞില്‍ കുടു
മഞ്ഞു വീഴ്ച രൂക്ഷം; നാഥുല ചുരത്തില്‍  2500 സഞ്ചാരികള്‍ കുടുങ്ങി, രക്ഷകരായത്‌ സൈന്യം 

ഗാങ്‌ടോക്ക്:  സിക്കിമിലെ നാഥുലാ ചുരത്തില്‍ കുടുങ്ങിയ 2500 ല്‍ അധികം വിനോദ സഞ്ചാരികള്‍ക്ക് സൈനികര്‍ രക്ഷകരായി. ഇന്തോ- ചൈന അതിര്‍ത്തി പ്രദേശമായ ഇവിടെ സന്ദര്‍ശിക്കാനെത്തിയവരാണ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഞ്ഞില്‍ കുടുങ്ങിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ക്ക് ഭക്ഷണവും താമസവും കമ്പിളിയും സൈന്യം നല്‍കിയതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

300-400 വാഹനങ്ങളിലായാണ് സഞ്ചാരികള്‍ എത്തിയത്.  രക്ഷപെടുത്തിയവരില്‍ 1500 പേരെ 17-ാം മൈലിലും ബാക്കിയുള്ളവരെ 13 മൈലിലുമാണ് താമസിപ്പിച്ചിരിക്കുന്നത്.

ആരെങ്കിലും വഴി തെറ്റിപ്പോയി മഞ്ഞില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈന്യം വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com