ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി; ഒന്‍പതുകാരന്‍ കസ്റ്റഡിയില്‍ 

കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ആണ്‍കുട്ടിയെ റിമാന്‍ഡില്‍ വിട്ടു
ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി; ഒന്‍പതുകാരന്‍ കസ്റ്റഡിയില്‍ 

ജാര്‍ഖണ്ഡ്: ഏഴ് വയസ്സുള്ള പെണ്‍കുട്ടിയെ ഒന്‍പതു വയസ്സുകാരന്‍ ബലാത്സംഗം ചെയ്തതായി പരാതി. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ബം ജില്ലയിലാണ് സംഭവം. കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ആണ്‍കുട്ടിയെ റിമാന്‍ഡില്‍ വിട്ടു. 

ഡിസംബര്‍ 12-ാം തിയതിയാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയതെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷമേ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകൂ എന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com