ഡ്രെഡ്ജിങിനിടെ കണ്ടെത്തിയത് 450 കിലോ ഭാരമുള്ള ബോംബ്; രണ്ടാം ലോക യുദ്ധകാലത്തേതെന്ന് നേവി

കൂറ്റന്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതോടെ ആളുകള്‍ കൂട്ടമായി കാണാനെത്തി. ബോംബിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും യാതൊരു ആരോഗ്യപ്രശ്‌നങ്ങളും സുരക്ഷാ ഭീഷണികളും ഇതില്‍ നിന്നും ഉണ്ടാവില്ലെന്നും നേവ
ഡ്രെഡ്ജിങിനിടെ കണ്ടെത്തിയത് 450 കിലോ ഭാരമുള്ള ബോംബ്; രണ്ടാം ലോക യുദ്ധകാലത്തേതെന്ന് നേവി


 കൊല്‍ക്കൊത്ത : കൊല്‍ക്കത്ത തുറമുഖത്തിന്റെ ആഴംകൂട്ടലിനിടെ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് 450 കിലോ ഭാരമുള്ള ബോംബ്. 4.5 മീറ്റര്‍ നീളമുള്ള ഏരിയല്‍ ബോംബ് ശനിയാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്. അന്തര്‍വാഹിനിയാണെന്നായിരുന്നു തുറമുഖ വകുപ്പിലെ ജോലിക്കാരുടെ ആദ്യ നിഗമനം. എന്നാല്‍ നേവിയിലെ ഉദ്യോഗസ്ഥരെത്തിയതോടെയാണ് അന്തര്‍വാഹിനിയല്ല, നിര്‍വീര്യമാക്കപ്പെട്ട ബോംബാണെന്ന് സ്ഥിരീകരിച്ചത്. 

കൂറ്റന്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതോടെ ആളുകള്‍ കൂട്ടമായി കാണാനെത്തി. ബോംബിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും യാതൊരു ആരോഗ്യപ്രശ്‌നങ്ങളും സുരക്ഷാ ഭീഷണികളും ഇതില്‍ നിന്നും ഉണ്ടാവില്ലെന്നും നേവി വ്യക്തമാക്കി.

യുദ്ധവിമാനങ്ങളോട് ചേര്‍ത്താണ് സാധാരണയായി ഇത്തരം ബോംബുകള്‍ ഘടിപ്പിക്കുന്നത്. രണ്ടാംലോകയുദ്ധകാലത്ത് യുഎസ് നേവി സ്ഥിരമായി ഉപയോഗിച്ചിരുന്ന തുറമുഖമാണ് കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ഡോക്ക്. ഹൂഗ്ലി നദിയുടെ തീരത്താണ് തുറമുഖം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com