ക്രമസമാധാന നില വഷളായി; നാഗാലാന്റില്‍ ആറ് മാസത്തേക്ക് അഫ്‌സ്പ

നാഗാലാന്റില്‍ ആറ് മാസത്തേക്ക് അഫ്‌സ്പ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സൈനിക നീക്കങ്ങള്‍ സംസ്ഥാനത്ത് എവിടെയും നടത്താനും മുന്‍കൂര്‍ വാറണ്ട് നല്‍കാതെ ഏത് പൗരനെയും അറസ്റ്റ് ചെയ്യാന
ക്രമസമാധാന നില വഷളായി; നാഗാലാന്റില്‍ ആറ് മാസത്തേക്ക് അഫ്‌സ്പ

 ന്യൂഡല്‍ഹി: നാഗാലാന്റില്‍ ആറ് മാസത്തേക്ക്  കൂടി അഫ്‌സ്പ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സൈനിക നീക്കങ്ങള്‍ സംസ്ഥാനത്ത് എവിടെയും നടത്താനും മുന്‍കൂര്‍ വാറണ്ട് നല്‍കാതെ ഏത് പൗരനെയും അറസ്റ്റ് ചെയ്യാനും സൈന്യത്തിന് അധികാരം നല്‍കുന്ന നിയമമാണ് അഫ്‌സ്പ.

സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെങ്കില്‍ സൈന്യം നിയന്ത്രണം ഏറ്റെടുക്കേണ്ടത്‌ അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പട്ടാളനിയമം പ്രഖ്യാപിക്കുന്നതെന്ന് ഉത്തരവില്‍ മന്ത്രാലയം വ്യക്തമാക്കി. ഉത്തരവ് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

തുടര്‍ച്ചയായി കൊലപാതകങ്ങളും കവര്‍ച്ചയും മറ്റ് അനിഷ്ട സംഭവങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌നബാധിത പ്രദേശമായി പ്രഖ്യാപിക്കുകയല്ലാതെ കേന്ദ്രസര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നും മന്ത്രാലയം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com