പത്തുതവണ ഗര്‍ഭിണിയായി; പ്രസവത്തിനിടെ 38 കാരിക്ക് ദാരുണാന്ത്യം

ശനിയാഴ്ചയാണ് ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ചാപിള്ളയെ പ്രസവിക്കുകയും അമിത രക്തസ്രാവം മൂലം മരിക്കുകയുമായിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി
പത്തുതവണ ഗര്‍ഭിണിയായി; പ്രസവത്തിനിടെ 38 കാരിക്ക് ദാരുണാന്ത്യം


മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ പ്രസവത്തിനിടെ ചോരവാര്‍ന്ന് 38കാരിക്ക് ദാരുണാന്ത്യം. മീര ഏകാണ്ഡെ എന്ന സ്ത്രീയാണ് പ്രസവത്തിനിടെ മുംബൈയില്‍ നിന്ന് 380 കിലോമീറ്റര്‍ അകലെയുള്ള മജല്‍ഗോണ്‍ നഗരത്തിലെ സിവില്‍ ആശുപത്രിയില്‍ മരിച്ചത്. ഇവര്‍ പത്താം തവണയാണ്  ഗര്‍ഭിണിയാവുന്നതെന്ന് മഹാരാഷ്ട്ര പോലീസിലെ ഒരുദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

നഗരത്തില്‍ പാന്‍ കട നടത്തിയായിരുന്നു ഇവര്‍ ജീവിച്ചിരുന്നത്. ഇവര്‍ക്ക് ഏഴ് പെണ്‍കുട്ടികള്‍ ഉണ്ട്. എന്നാല്‍ ഇവരുടെ കുടുംബത്തിന് ഒരു ആണ്‍കുട്ടി കൂടെ വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ രണ്ട് തവണ ഇവര്‍ക്ക് ഗര്‍ഭം അലസിയിരുന്നു. 

ശനിയാഴ്ചയാണ് ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ചാപിള്ളയെ പ്രസവിക്കുകയും അമിത രക്തസ്രാവം മൂലം മരിക്കുകയുമായിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇവരുടെ പെണ്‍കുഞ്ഞുങ്ങളില്‍ ഒരാളും നേരത്തെ മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com