വെളളച്ചാട്ടത്തില്‍ സെല്‍ഫി; കാല്‍വഴുതി വീണ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം 

സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്ന് വീണ് ഒഡീഷയിലാണ് വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചത്
വെളളച്ചാട്ടത്തില്‍ സെല്‍ഫി; കാല്‍വഴുതി വീണ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം 

കട്ടക്: സെല്‍ഫി ഭ്രമം അതിരുവിടുന്നത് ആപത്താണ് എന്ന മുന്നറിയിപ്പ് അന്വര്‍ത്ഥമാകുന്ന കാഴ്ചയാണ് ഓരോ ദിവസവും പുറത്തുവരുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇപ്പോള്‍ സെല്‍ഫി ഭ്രമം ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ കൂടി കവര്‍ന്നിരിക്കുകയാണ്. സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്ന് വീണ് ഒഡീഷയിലാണ് വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചത്. 

ഒഡീഷയിലെ ഭീംകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം മയൂര്‍ബഞ്ജില്‍ വച്ചായിരുന്നു അപകടം. ഒഡീഷയില്‍ സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിന് മുകളില്‍നിന്ന് വീണ് വിദ്യാര്‍ത്ഥിയായ രോഹന്‍ മിശ്രയാണ് മരിച്ചത്.  കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തില്‍നിന്നും പുഴയിലേക്ക് വീഴുമ്പോള്‍ പാറക്കെട്ടുകളില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com