ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറും ; കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2018 11:04 AM  |  

Last Updated: 01st February 2018 01:03 PM  |   A+A-   |  

12.49 : സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസിന്റെ പേര് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് എന്നാക്കി. 


12.48 : സംസ്‌കരിക്കാത്ത കശുവണ്ടിയുടെ കസ്റ്റംസ് തീരുവ 5 ശതമാന്തതില്‍ നിന്ന് 2.5 ശതമാനമാക്കി കുറച്ചു

12.47 : ആരോഗ്യ വിദ്യാഭ്യാസ സെസ്സ് വര്‍ധിപ്പിച്ചു

12.46 : കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചത് ഈ മേഖലയില്‍ രാജ്യത്ത് തൊഴില്‍ വര്‍ധിക്കാന്‍ സാഹചര്യമൊരുക്കുമെന്ന് ധനമന്ത്രി
 

12.45 : ടിവിക്കും വിദേശനിര്‍മ്മിത മൊബൈല്‍ ഫോണിനും വിലകൂടും. കസ്റ്റംസ് തീരുവ 15 ല്‍ നിന്ന് 20 ശതമാനമായി വര്‍ധിപ്പിച്ചു

12.42: മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു ലക്ഷം വരെയുള്ള ചികില്‍സയ്ക്ക് നികുതി ഇളവ്

12.40 : മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് 40,000 രൂപയാക്കി

12.39: കോര്‍പ്പറേറ്റ് നികുതി 25 ശതമാനമാക്കി, 250 കോടി വരെ വരുമാനമുള്ള കമ്പനികളുടെ നികുതി കുറച്ചു

12.37 : നിലവില്‍ 2.5 ലക്ഷം വരെ ആദായ നികുതി ഇല്ല. 2.5 മുതല്‍ 5 ലക്ഷം വരെ 5 ശതമാനം നികുതി. 5 മുതല്‍ 10 ലക്ഷം വരെ 20 ശതമാനം. 10 ന് മുകളില്‍ 30 ശതമാനം

12.35 : നികുതി ഇളവിനുള്ള നിക്ഷേപ പരിധി 1, 9000 ആക്കി

12.32 : ആദായ നികുതി വരുമാനം 90,000 കോടിയായി വര്‍ധിച്ചു.

12.30 : ആദായ നികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല

12.28 : കാര്‍ഷികോത്പന്ന കമ്പനികള്‍ക്ക് നികുതിയില്ല. 5 വര്‍ഷത്തേക്കാണ് ഇളവ്  

12.27 : 2018-19 ല്‍ ധനക്കമ്മി 3.3 ശതമാനം ആക്കും. പ്രത്യക്ഷ നികുതി വരുമാനത്തില്‍ 12.6 ശതമാനം വര്‍ധന. നികുതി അടക്കുന്നവരുടെ എണ്ണം ഗണ്യമായ വര്‍ധിച്ചെന്ന് ധനമന്ത്രി

12.24 : രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷമാക്കി ഉയര്‍ത്തി. ഉപരാഷ്ട്രപതിക്ക് നാലു ലക്ഷവും ഗവര്‍ണര്‍മാര്‍ക്ക് മൂന്നു ലക്ഷവുമാകും ശമ്പളം.

12.22 : അഞ്ചു വര്‍ഷം കൂടുമ്പോള്‍ എംപിമാരുടെ ശമ്പളം പുതുക്കും

12.20 : പൊതുമേഖല ഓഹരികള്‍ വിറ്റഴിച്ച് 80,000 കോടി സമാഹരിക്കും

12.18: റെയില്‍വേക്ക് 1.48 ലക്ഷം കോടി, 36,000 കിലോ മീറ്റര്‍ റെയില്‍വേ ട്രാക്ക് നവീകരിക്കും

12.16 : വ്യക്തികള്‍ക്കെന്ന പോലെ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ മാതൃകയില്‍ തിരിച്ചറിയല്‍ രേഖ. 

12.15: പൊതുമേഖല ഇന്‍ഷുറന്‍സ് മേഖലയിലെ മൂന്ന് കമ്പനികള്‍ ലയിപ്പിക്കും

12.14 : ഡിജിറ്റല്‍ നാണയങ്ങള്‍ക്കെതിരെ നടപടി. ബിറ്റ് കോയിന്‍ അടക്കമുള്ളവയുടെ നിയമവിരുദ്ധ കൈമാറ്റം തടയും
 

12.12 : 56 ചെറു വിമാനത്താവളങ്ങള്‍ പരസ്പരം ബന്ധിപ്പിക്കും. ഹവായ് ചെരിപ്പിടുന്നവരും വിമാനത്തില്‍ കയറുന്ന സാഹചര്യം സൃഷ്ടിക്കും

12.10 : 2020 ഓടെ 50 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. 50 ലക്ഷം പേര്‍ക്ക് തൊഴില്‍ പരിശീലനത്തിന് അവസരം

12.07 : രണ്ടു വര്‍ഷത്തിനകം 4267 റെയില്‍വേ ക്രോസുകള്‍ നിര്‍ത്തലാക്കും. എല്ലാ ട്രെയിനുകളിലും സിസിടിവി, വൈഫൈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും

12. 05 : 2018 ഓടെ 18000 കിലോമീറ്റര്‍ ഇരട്ട റെയില്‍പ്പാതകള്‍ നിര്‍മ്മിക്കും, 600 സ്റ്റേഷനുകള്‍ നവീകരിക്കും, 4000 കിലോമീറ്റര്‍ റെയില്‍പാത വൈദ്യുതീകരിക്കും

12.03 : ഈ വര്‍ഷം 9000 കിലോമീറ്റര്‍ ദേശീയ പാത പൂര്‍ത്തീകരിക്കും. ജലഗതാഗത പദ്ധതികള്‍ വിപുലീകരിക്കും

12.02 : ഗ്രാമീണ ശുചിത്വ പദ്ധതിക്ക് 16,713 കോടി

12.01 : സ്വയം സഹായ സംഘങ്ങള്‍ക്ക് 75,000 കോടി രൂപ
 

12.00 : സ്മാര്‍ട്ട് സിറ്റി പദ്ധതി :  2.04 ലക്ഷം കോടി

11. 55 : എസ് സി എസ് ടി ക്ഷേമം : തുക 50 ശതമാനം വര്‍ധിപ്പിച്ചു. എസ് സി വിഭാഗങ്ങള്‍ക്ക് 712 പദ്ധതികള്‍, 52719 കോടി, എസ് ടി വിഭാഗങ്ങള്‍ക്ക് 305 പദ്ധതികള്‍, 56919 കോടി 

11.50 : ആരോഗ്യ-വിദ്യാഭ്യാസ സാമൂഹ്യ പദ്ധതികള്‍ക്കായി 1.35 ലക്ഷം കോടി. ദേശീയ ഉപജീവന മിഷന് 5720 കോടി

11.48 : ആരോഗ്യമേഖലക്കായി ആയുഷ്മാന്‍ ഭാരത് പദ്ധതി. ക്ഷയരോഗികള്‍ക്ക് 600 കോടിയുടെ പോഷകാഹാര പദ്ധതി
 

11.45 : 50 കോടി ജനങ്ങള്‍ക്ക് 5 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്.  10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് ചികില്‍സാ സഹായം

11.44 : രാജ്യത്ത് 24 പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംമഭിക്കും. മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളേജ് ഉറപ്പാക്കും

11.42 : നാലുകോടി വീടുകളില്‍ സൗജന്യ വൈദ്യുതി. സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡിന് പകരം ഡിജിറ്റല്‍ ബോര്‍ഡ്. ആദിവാസി കുട്ടികള്‍ക്കായി ഏകലവ്യ സ്‌കൂളുകള്‍.

11. 40 : 2022 ഓടെ എല്ലാവര്‍ക്കും വീട്. ഒരുകോടി വീടുകള്‍ രണ്ടു വര്‍ഷത്തിനകം. ആറുകോടി കക്കൂസുകള്‍ പണിതു. 2 കോടി ശൗചാലയങ്ങള്‍ കൂടി നിര്‍മ്മിക്കും. 


11.37 : കാര്‍ഷിക മേഖലക്ക് 11 ലക്ഷം കോടി. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും
 

11.34 : ഫിഷറീസ് -അക്വാ ഫണ്ട് തുടങ്ങും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സേവനം മൃഗസംരക്ഷണ-മല്‍സ്യബന്ധന മേഖലകളിലേക്ക് വ്യാപിപ്പിക്കും. മല്‍സ്യബന്ധന-ശുദ്ധജല മല്‍സ്യകൃഷിക്ക് 10,000 കോടി


11.30 : കാര്‍ഷിക വളര്‍ച്ചയ്ക്ക് ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി, 500 കോടി അനുവദിച്ചു

11.27 : കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തിന് 200 കോടി. 42 പുതിയ അഗ്രോപാര്‍ക്കുകള്‍. ഫിഷറീസ് അക്വാ കല്‍ച്ചര്‍ മേഖലയ്ക്ക് 10,000 കോടി
 

11.21 : രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എട്ടുശതമാനം വളര്‍ച്ച നേടാനുള്ള പാതയില്‍. രാജ്യത്ത് വ്യാപാരം ചെയ്യാനുള്ള അവസ്ഥ ഒരുക്കാനായി

11.19 : കൂടുതല്‍ കാര്‍ഷിക ചന്തകള്‍ ആരംഭിക്കും. ഇ നാം പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തി വിപുലീകരിക്കും, കാര്‍ഷിക ക്ലസ്റ്റര്‍  വികസിപ്പിക്കും
 

11.17 : ഇടനിലക്കാരെ ഒഴിവാക്കി അഴിമതി കുറച്ചു. വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും

11.15 : ഉജ്ജ്വല്‍ യോജന പദ്ധതി വഴി ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്ക് പാചകവാതകം എത്തിക്കാനായി

11.13 : കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കും. കാര്‍ഷിക ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്താന്‍ ശ്രമം തുടരുന്നു

11.10 : നോട്ടുനിരോധനം കറന്‍സി ഇടപാടുകള്‍ കുറച്ചു. ഉത്പാദനമേഖലയില്‍ വളര്‍ച്ച. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഫലം കണ്ടെന്ന് ധനമന്ത്രി

11.07 : സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വിജയമെന്ന് ധനമന്ത്രി. ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറും

11.03 : പൊതു ബജറ്റ് അവതരണം ആരംഭിച്ചു

10.40 :  പൊതു ബജറ്റിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി

10.22 : ബജറ്റിന് അംഗീകാരം നല്‍കാനുള്ള കേന്ദ്രമന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി.

09.42 : ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തുന്നു. 

09.05 : ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രാലയത്തില്‍