നിയമസഭാ സീറ്റിലും ലീഡ്, രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2018 11:44 AM  |  

Last Updated: 01st February 2018 11:44 AM  |   A+A-   |  

Congress-oii

 

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ലോക്‌സഭ, നിയമസഭാ സീറ്റുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ആല്‍വാര്‍, അജ്മീര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത് ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടിയായി. ആല്‍വാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എതിര്‍സ്ഥാനാര്‍ത്ഥിയേക്കാള്‍ 43,000ല്‍ ഏറെ വോട്ടുകള്‍ക്കു ലീഡു ചെയ്യുകയാണ്. അജ്മീറിലെ കോണ്‍ഗ്രസിന്റെ ലീഡുനില മൂപ്പതിനായിരത്തിനടുത്തെത്തി. 

നേരത്തെ കോണ്‍ഗ്രസ് പിന്നിലായിരുന്ന മണ്ഡല്‍ഗഡ് നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡിലെത്തി. 116 വോട്ടാണ് ബിജെപി സ്ഥാനാര്‍ഥിയെ പിന്നിലാക്കി കോണ്‍ഗ്രസിന്റെ ലീഡ്. 

ആസന്നമായ രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിജെപി മുഖ്യമന്ത്രി വസുന്ധര രാജ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമായിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യമണിക്കൂറുകളില്‍ ബിജെപി തിരിച്ചടി നേരിട്ടത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായേക്കും.