പീഡനക്കേസില്‍ പാര്‍ട്ടി പുറത്താക്കിയ മുന്‍ സിപിഎം എംഎല്‍എ ബിജെപിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2018 09:02 AM  |  

Last Updated: 01st February 2018 09:02 AM  |   A+A-   |  

bjp

 

അഗര്‍ത്തല: ത്രിപുരയില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട മുന്‍ സിപിഎം എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ബിര്‍ഗഞ്ജില്‍ എംഎല്‍എ ആയിരുന്ന മനോരഞ്ജന്‍ ആചാര്യയാണ് ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്നത്.

ലൈംഗിക പീഡന കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് 2015ല്‍ മനോരഞ്ജന്‍ ആചാര്യയെ സിപിഎം പുറത്താക്കുകയായിരുന്നു. ഈ കേസിന്റെ പേരില്‍ തന്നെ അദ്ദേഹത്തിന് നിയമസഭാംഗത്വം നഷ്ടമാവുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഉദയ്പുര്‍ പ്രത്യേക കോടതി മനോരഞ്ജന്‍ ആചാര്യയെ കുറ്റവിമുക്തനാക്കി. ഇതിനു പിന്നാലെയാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.

പ്രായപൂര്‍ത്തയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നതായിരുന്നു ആചാര്യയ്‌ക്കെതിരായ കേസ്. വ്യാജ ആരോപണത്തിന്റെ പേരിലാണ് സിപിഎം തന്നെ പുറത്താക്കിയതെന്ന് ആചാര്യ ആരോപിച്ചു. സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും ആചാര്യ കുറ്റപ്പെടുത്തി.