കേന്ദ്ര ബജറ്റ് അല്‍പ്പസമയത്തിനകം; ജെയ്റ്റ്‌ലി പാര്‍ലമെന്റിലെത്തി

നരേന്ദ്രമോദി സര്‍ക്കാരിന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ ബജറ്റാണ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നത് 
കേന്ദ്ര ബജറ്റ് അല്‍പ്പസമയത്തിനകം; ജെയ്റ്റ്‌ലി പാര്‍ലമെന്റിലെത്തി

ന്യൂഡല്‍ഹി : 2018-19 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അല്‍പ്പസമയത്തിനകം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റിലെത്തി. ബജറ്റിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കും. ഇതിന് ശേഷമാകും പാര്‍ലമെന്റില്‍ ബജറ്റ് അവതരണം. 


ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി.
 

നോട്ടുനിരോധനവും ജിഎസ്ടിയും നടപ്പാക്കിയശേഷമുള്ള ആദ്യ ബജറ്റാണിത്. റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിച്ചശേഷം നടത്തുന്ന രണ്ടാമത്തെ ബജറ്റ് അവതരണം കൂടിയാണിത്. ഈ വര്‍ഷം എട്ടു നിയമസഭകളിലേക്കും അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചേക്കും.
 

10.40 : പൊതു ബജറ്റിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.

10.22 : ബജറ്റിന് അംഗീകാരം നല്‍കാനുള്ള കേന്ദ്രമന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com