ബംഗാളില്‍ തൃണമൂല്‍ തന്നെ ; നോപാറയില്‍ സിപിഎമ്മിനെ പിന്തളളി ബിജെപി രണ്ടാംസ്ഥാനത്ത് 

നോപാറ നിയമസഭ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഉളുബേറിയ ലോക്‌സഭ മണ്ഡലം  തൃണമൂല്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി.
ബംഗാളില്‍ തൃണമൂല്‍ തന്നെ ; നോപാറയില്‍ സിപിഎമ്മിനെ പിന്തളളി ബിജെപി രണ്ടാംസ്ഥാനത്ത് 

കൊല്‍ക്കത്ത: ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മികച്ച വിജയം. നോപാറ നിയമസഭ മണ്ഡലത്തിലേക്ക്് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഉളുബേറിയ ലോക്‌സഭ മണ്ഡലം  തൃണമൂല്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി. രണ്ടിടത്തും തൃണമൂല്‍ കോണ്‍ഗ്രസ് ആധികാരിക വിജയമാണ് നേടിയത്.  

അടുത്തിടെ മരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുല്‍ത്താന്‍ അഹമ്മദിന്റെ ഭാര്യ സജ്ദാ അഹമ്മദ്  ഉളുബേറിയയില്‍ 2,89,557 വോട്ടുകള്‍ക്കാണ് വിജയിച്ചത്. നോപാറ നിയമസഭ മണ്ഡലത്തില്‍ 63018 വോട്ടുകള്‍ക്കാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥി സുനില്‍ സിങ് വിജയിച്ചത്. 38711 വോട്ടുകള്‍ നേടിയ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് ബംഗാളില്‍ പ്രതിപക്ഷ പാര്‍ട്ടിയായ സിപിഎമ്മിന് ക്ഷീണമായി.

തൃണമൂല്‍ കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്കുളള വിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തുന്നതെന്ന് സുനില്‍ സിങ് പ്രതികരിച്ചു. തൃണമൂല്‍ വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ മന്ത്രി മുകുള്‍ റോയ് തെരഞ്ഞെടുപ്പില്‍ ചലനം ഉണ്ടാക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഒരു മാറ്റവും കൊണ്ടുവരാന്‍ മുകുള്‍ റോയിക്ക് ആയില്ലെന്ന് സുനില്‍സിങ് ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com