രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ഉപതെരഞ്ഞെടുപ്പു നടന്ന മൂന്നിടത്തും ബിജെപിക്കു തിരിച്ചടി

രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ഉപതെരഞ്ഞെടുപ്പു നടന്ന മൂന്നിടത്തും ബിജെപിക്കു തിരിച്ചടി
രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ഉപതെരഞ്ഞെടുപ്പു നടന്ന മൂന്നിടത്തും ബിജെപിക്കു തിരിച്ചടി

ജയ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ  രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു വന്‍ തിരിച്ചടി. രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ സീറ്റിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. 

മണ്ഡല്‍ഗഢ് നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ വിവേക് ഭകത് 12976 വോട്ടിനു ജയിച്ചു. ബിജെപി സ്ഥാനാര്‍ഥിയെയാണ് വിവേക് തോല്‍പ്പിച്ചത്. ബിജെപിയുടെ സിറ്റിങ് സിറ്റായിരുന്നു മണ്ഡല്‍ഗഢ്.

ആല്‍വാര്‍ ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. കരണ്‍ സിങ് യാദവ് ഒരു ലക്ഷത്തി പതിനയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വമ്പന്‍ ജയം നേടി. കോണ്‍ഗ്രസിന് 4,30,218 വോേട്ടു ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ജയന്ത് യാദവ് 3,15,146 വോട്ടു നേടി. 10511 വോട്ട് നോ്ട്ടയ്ക്കു ലഭിച്ചു.

അജ്മീര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മുപ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്. 

ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പു ഫലമെന്ന് പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെട്ടു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വസുന്ധരെ രാജെ രാജിവയ്ക്കണമെന്ന് സചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com