താന്‍ മുന്‍ ബന്ധത്തിലെ പുത്രനാണോ; ബിജെപിയില്‍ ശ്വാസം മുട്ടി മരിക്കുകയാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2018 08:21 PM  |  

Last Updated: 02nd February 2018 08:21 PM  |   A+A-   |  

 

ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ മുന്‍ബന്ധത്തിലെ പുത്രനെ പോലെയാണ് ബിജെപി തന്നെ കാണുന്നതെന്ന് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. യശ്വന്ത് സിന്‍ഹയുടെ പാര്‍ട്ടിയിതര കൂട്ടായ്മയായ രാഷ്ട്രമഞ്ച് എന്ന സംഘടനയില്‍ അംഗമായതിന് പിന്നാലെയാണ് ബിജെപിക്കെതിരെ വിമര്‍ശനവുമായി സിന്‍ഹ രംഗത്തെത്തിയത്. 

ബിജെപിക്കകത്ത് ആര്‍ക്കും സംസാരിക്കാന്‍ ആവാത്ത അവസ്ഥയാണ്. അഭിപ്രായം പറയുന്നവനെ അമര്‍ച്ച ചെയ്യുക എന്നതാണ് പാര്‍ട്ടിയിലെ ഇപ്പോഴത്തെ രീതി. പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് പുറത്തുള്ള ഒരാളായി താന്‍ പ്രവര്‍ത്തിച്ചിട്ട്ില്ല. എന്നിട്ടും തന്നെ ഭര്‍ത്താവിന്റെ മുന്‍ബന്ധത്തിലുള്ള പുത്രനെ പോലെ പെരുമാറുന്നതുപോലെയാണ് പെരുമാറിയതെന്നും സിന്‍ഹ പറഞ്ഞു.

ബിജെപിയില്‍ മോദിയുടെ അമിത് ഷായുടെ അമിതാധികാര നടപടിയില്‍ പ്രതിഷേധിച്ച്് കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള കൂ്ട്ടായ്മയായാണ് രാഷ്ട്രമഞ്ചിന് യശ്വന്ത് സിന്‍ഹ രൂപം നല്‍കിയത്. തൃണമൂല്‍, കോണ്‍ഗ്രസ്, ജെഡിയു, തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടായ്മയുടെ ഭാഗമായിരുന്നു. രാഷ്ട്രീയ മഞ്ചിന് തന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത സിന്‍ഹ ഈ കൂട്ടായ്മ ബിജെപിയെ തകര്‍ക്കാനല്ലെന്നും ബിജെപിയുടെ തെറ്റായ നയങ്ങള്‍ക്കെതിരായ പോരാട്ടമാണെന്നും പറഞ്ഞു