ഫീസടയ്ക്കാത്തതിന് കളിയാക്കി. ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2018 02:40 PM  |  

Last Updated: 02nd February 2018 02:40 PM  |   A+A-   |  

 

ഹൈദരബാദ്:  സ്‌കൂളില്‍ ഫീസടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കളിയാക്കിയ ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. ഹൈദരബാദ് മല്‍ക്കാഗിരി ഗ്രാമത്തിലാണ് സംഭവം നടന്നത്. കളിയാക്കിയതിനെ തുടര്‍ന്ന് വീട്ടിലെ സീലിംഗ് ഫാനില്‍ തുങ്ങിയാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്

വീട്ടിലെ സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിക്ക് ഫീസ് അടയ്ക്കാന്‍ കഴിയാതെ വന്നത്. ഓട്ടോ ഡ്രൈവറായ പിതാവിന് യഥാസമയം സ്‌കൂള്‍ ഫീസ് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഫീസടച്ചില്ലെങ്കില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കാനാവില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം

ദീപ്തി ആത്മഹത്യാകുറിപ്പും എഴുതിവെച്ചിട്ടുണ്ട്. അമ്മേ മാപ്പ് എന്നായിരുന്നു ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിനെതിരെ  കേസെടുക്കണമെന്നാവശ്യവുമായി ശിശു സംരക്ഷണസമിതിയും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്..