55,000 രൂപ അടച്ച് ഫഌപ്കാര്‍ട്ടില്‍ നിന്ന് ഐഫോണ്‍ ബുക്ക് ചെയ്തു; കൈയില്‍ കിട്ടിയ സാധനം കണ്ട് യുവാവ് ഞെട്ടി

By സമകാലികമലയാളം ഡെസ്‌ക്   |   Published: 02nd February 2018 11:57 AM  |  

Last Updated: 02nd February 2018 11:57 AM  |   A+A-   |  

iphone

 

മുംബൈ: ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഐഫോണ്‍ 8 ഓര്‍ഡര്‍ ചെയ്ത മുംബൈ സ്വദേശിക്ക് കൈയില്‍ കിട്ടിയത് ബാര്‍സോപ്പ്. മുഴുവന്‍ പണവും അടച്ച് ഫോണിനായി കാത്തിരുന്ന 26 കാരനായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് വഞ്ചിക്കപ്പെട്ടത്. തുടര്‍ന്ന് യുവാവ് ഫഌപ്കാര്‍ട്ടിനെതിരേ പൊലീസില്‍ പരാതി നല്‍കി. 

തബ്രെജ് മെഹബൂബ് നഗ്രാലി 55,000 രൂപ അടച്ചാണ് ഫോണ്‍ ബുക്ക്‌ചെയ്തത്. ജനുവരി 22 ന് ഫഌപ്കാര്‍ട്ടിന്റെ പാക്കേജ് നഗ്രാലിയുടെ വീട്ടില്‍ എത്തി. എന്നാല്‍ പാക്കറ്റുനുള്ളില്‍ മൊബൈല്‍ ഫോണിന് പകരമുണ്ടായിരുന്നത് ബാര്‍ സോപ്പായിരുന്നെന്ന് യുവാവ് പരാതിയില്‍ പറഞ്ഞു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കമ്പനിക്കെതികേ വഞ്ചനക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി ബൈകുല പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അവിനാഷ് ഷിങ്‌തെ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫഌപ്കാര്‍ട്ട് വക്താവ് വ്യക്തമാക്കി.