ജസ്റ്റിസ് ലോയയുടെ മൃതദേഹം എന്തുകൊണ്ട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല; 5ന് വാദം തുടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2018 05:37 PM  |  

Last Updated: 02nd February 2018 05:46 PM  |   A+A-   |  

 


ന്യൂഡല്‍ഹി: ദുരൂഹസാഹചര്യത്തില്‍ മരിച്ച ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍. എന്തുകൊണ്ടാണ് ലോയയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതിരുന്നതെന്ന് അസോസിയേഷന്‍ ഉന്നയിച്ചു.  ചീഫ് ജസ്റ്റിസ് ദീപക് മിമ്രിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കേസിലെ തുടര്‍വാദം തിങ്കളാഴ്ചത്തേക്ക് മാറ്റി.

മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അന്വേഷണറിപ്പോര്‍ട്ടില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. അതിനാല്‍ പ്ര്യത്യേക  അന്വേഷണത്തിന് കേസ് പര്യാപ്തമാണെന്ന് ബോംബെ അസോസിയേഷന് വേണ്ടി ഹാജരായ ജദുഷ്യന്ത് ദവെ കോടതിയില്‍ വാദിച്ചു. ബന്ധുക്കളുടെ അറിവില്ലാതെ ലോയയുടെ മൃതദേഹം സംസ്‌കരിച്ചത് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണ്. അതേസമയം മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. ഒരപരിചിതന്് ലോയയുടെ മൃതദേഹം വിട്ടുനല്‍കിയിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി വാദിച്ച മുകുള്‍ റോത്തഗി വ്യക്തമാക്കി

ജസ്റ്റിസ് ലോയയുടെ മരണം ദുരൂഹമാണെന്ന് ചൂണ്ചട്ടിക്കാട്ടി ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയില്‍ എന്തുകൊണ്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ഹര്‍ജിക്കാര്‍ക്്ക വേണ്ടി ഹാജരായ ഇന്ദിര ജയ്‌സിംഗ് ചോദിച്ചു. ലോയയെ അമിത് ഷാ കൊലപ്പെടുത്തുകയായിരുന്നുവെന്ന്  ബോംബെ  ലോയേഴ്‌സ് അസോസിയേഷന് വേണ്ടി സുപ്രീം കോടതിയില്‍  ഹാജരായ അഭിഭാഷകന്‍ ആരോപിച്ചു. 


ജസ്റ്റിസ് ലോയയുടെ ഇസിജി റിപ്പോര്‍ട്ടും അേേന്വഷണ റിപ്പോര്‍ട്ടുകളും കോടതിയില്‍ ഹാജരാക്കണമെന്ന്് ഇന്ദിരാ ജയ്‌സിംഗ് ആവശ്യപ്പെട്ടതിന് പിന്നാലെ രേഖള്‍ തിങ്കളാഴ്ച ഹാജരാക്കാമെന്ന് കോടതിയെ അറിയിച്ചു
2016 മേയ് 16നു നാഗ്പൂരില്‍ നിന്നു ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ തോംബ്‌റെ ബര്‍ത്തില്‍ നിന്നു ദുരൂഹസമാഹചര്യത്തില്‍ മരിച്ചത്.