ഒരു രൂപ കുറഞ്ഞുപോയതിന്റെ പേരില്‍ മധ്യവയസ്‌കനെ തല്ലികൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2018 06:14 PM  |  

Last Updated: 03rd February 2018 06:14 PM  |   A+A-   |  

 

മുംബൈ: ഒരു രൂപ കുറഞ്ഞു പോയതിന്റെ പേരില്‍ മദ്ധ്യവയസ്‌കനെ തല്ലികൊന്നു. താനെ സ്വദേശിയായ മനോഹര്‍ ഗാമ്‌നെ (54) യ്ക്കാണ് ഒരു നിസാര കാര്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ജീവന്‍ നഷ്ടമായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: താനെ കല്യാണ്‍ ടൗണ്‍ സ്വദേശിയായ മനോഹര്‍ അയല്‍പക്കത്തെ കടയില്‍ നിന്നും മുട്ട വാങ്ങിയിരുന്നു. എന്നാല്‍ ഒരു രൂപ കുറഞ്ഞതിന്റെ പേരില്‍ കടക്കാരനുമായി മനോഹര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നീട് വീട്ടിലെത്തിയ മനോഹര്‍ മകനോടൊപ്പം വീണ്ടും കടക്കാരന്റെ അടുത്തെത്തി വീണ്ടും തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നുണ്ടായ കയ്യാങ്കളിയിലാണ്് മനോഹറിന് ജീവന്‍ നഷ്ടമായത്.


സംഭവത്തെ തുടര്‍ന്ന് കടക്കാരനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
 

TAGS
attack