കാര്‍ തീപിടിച്ചു പൊട്ടിത്തെറിച്ചു, പുറത്തുകടക്കാനാവാതെ അമ്മയും നാലുവയസുകാരനായ മകനും വെന്തുമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2018 11:30 AM  |  

Last Updated: 03rd February 2018 11:30 AM  |   A+A-   |  

A1_car_fire_t670

പ്രതീകാത്മക ചിത്രം

 

ബംഗളൂരു: തീപിടിച്ച കാറിനുള്ളില്‍പ്പെട്ട അമ്മയും നാലു വയസുകാരനായ മകനും വെന്തുമരിച്ചു. ബംഗളൂരിവിലെ വൈറ്റ്ഫീല്‍ഡിലാണ് സംഭവം. 

വൈറ്റ്ഫീല്‍ഡ് സുമധുര ആനന്ദം അപ്പാര്‍ട്ട്‌മെന്റില് താമസിക്കുന്ന രാജേഷ് ഘത്‌നാറ്റിയുടെ ഭാര്യ നെഹ വര്‍മയും മകന്‍ പരമുമാണ് ദുരന്തത്തിനിരയായത്. നേഹയ്ക്ക് മുപ്പതു വയസുണ്ട്. 

മാരുതി റിറ്റ്‌സ് കാറില്‍ പുറത്തുപോയി ഉച്ചയ്ക്കു മൂന്നോടെ തിരിച്ചെത്തിയതാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ബേസ്‌മെന്റില്‍ കാര്‍ നിര്‍ത്തി ഇറങ്ങാനൊരുങ്ങുമ്പോള്‍ പെട്ടെന്നു തീപിടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ അറിയിച്ചത് അനുസരിച്ച് ഫര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും, വണ്ടിക്കുള്ളില്‍ കുടുങ്ങിപ്പോയ രണ്ടുപേരും വെന്തുമരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഫൊറന്‍സിക് വിദഗ്ധര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡില്‍ സോഫ്റ്റ് വെയര്‍ കമ്പനി നടത്തുകയാണ് രാജേഷ്. ഓഫിസില്‍ ആയിരുന്ന രാജേഷ് വിവരമറിഞ്ഞ് എത്തിയാണ് മരിച്ചത് ഭാര്യയും മകനുമാണെന്ന് തിരിച്ചറിഞ്ഞത്.