ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റന്‍ വഴിവക്കില്‍ കൊല്ലപ്പെട്ട നിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2018 10:25 AM  |  

Last Updated: 04th February 2018 10:25 AM  |   A+A-   |  

bali

ഇന്ത്യന്‍ ആര്‍മിയുടെ മുന്‍ ക്യാപ്റ്റനായിരുന്ന രവീന്ദ്ര ബാലിയെ വഴിവക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൂന കന്റോണ്‍മെന്റ് ഏരിയയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 67 വയസ്സായിരുന്നു ഇയാള്‍ക്ക്.

വര്‍ഷങ്ങളായി വീട്ടുകാരുമായി വേര്‍പിരിഞ്ഞ് കന്റോണ്‍മെന്റ് ഏരിയയ്ക്കടുത്ത് ടെന്റ് കെട്ടിയാണ് ബാലി താമസിച്ചിരുന്നത്. ക്യാപ്റ്റന്‍ റാങ്കില്‍ വിരമിച്ച ബാലി വിരമിക്കലിന് ശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച്ച രാത്രി ഇയാളെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. കൊലയാളികളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ബാലി താമസിച്ചിരുന്ന ടെന്റിന് സമീപത്തെ ബംഗ്ലാവിലെ കാവല്‍ക്കാരാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. 

ബാലിയുടെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൊലയാളികള്‍ക്കായുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.