കരള്‍ രോഗത്തിനും പ്രതിരോധ ശക്തിക്കും ഗോമൂത്രം: ഗോ മൂത്രത്തില്‍ നിന്ന് മരുന്നുമായി യുപി സര്‍ക്കാര്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 04th February 2018 07:06 PM  |  

Last Updated: 04th February 2018 07:08 PM  |   A+A-   |  

cowurinesdasds

ലക്‌നൗ: ഗോ മൂത്രം ഉപയോഗിച്ച് കരള്‍ രോഗത്തിനും പ്രതിരോധ ശക്തിക്കുമുള്ള മരുന്ന് നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഗോ മൂത്രം ഉപയോഗിച്ച് ഫ്‌ലോര്‍ ക്ലീനര്‍ ഉണ്ടാക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണിത്. 

കരള്‍ രോഗങ്ങള്‍, സന്ധി വേദന, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കായി ഗോ മൂത്രം ഉപയോഗിച്ച് എട്ടോളം മരുന്നുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ആയുര്‍വേദ വകുപ്പ് ഡയറക്ടര്‍ ആര്‍ആര്‍ചൗധരി പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ആയുവര്‍വേദ വകുപ്പിന്റെ കീഴിലുള്ള ലക്‌നൗവിലേയും പിലിഭിത്തിലേയും ഫാര്‍മസികളിലും മറ്റു സ്വാകര്യ യൂണിറ്റുകളിലും ഗോമൂത്രം, പാല്‍, നെയ്യ് തുടങ്ങിയ ഉപയോഗിച്ച് മരുന്നുകളും നിര്‍മ്മിച്ചു വരികയാണ്. ആയുര്‍വേദത്തില്‍ ഗോ മൂത്രം അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

കരള്‍ രോഗത്തിനും സന്ധി വേദനയ്ക്കുമായി ഇപ്പോള്‍ എട്ടോളം മരുന്നുകളാണ് കണ്ടെത്തി നിര്‍മ്മിച്ചിട്ടുള്ളത്. മറ്റു രോഗങ്ങള്‍ക്കും ഗോ മൂത്രത്തില്‍ നിന്ന് മരുന്ന കണ്ടെത്തുന്നതിനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ഫാര്‍മസികള്‍ സംസ്ഥാനത്ത് ഉടന്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യോഗി സര്‍ക്കാര്‍ ഫ്‌ളോര്‍ ക്ലീനറുകള്‍ നിര്‍മ്മിക്കുന്നതിന് പശുവിന്‍ മൂത്രം ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.