മോദി പ്രസംഗിക്കുമ്പോള്‍ തെരുവില്‍ പക്കോട വിറ്റ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

By സമകാലികമലയാളം ഡെസ്‌ക്   |   Published: 04th February 2018 09:52 PM  |  

Last Updated: 04th February 2018 09:52 PM  |   A+A-   |  

modi_pakkodavhnbvnvb

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സംഘടിപ്പിച്ച 'നവ കര്‍ണാടക നിര്‍മ്മാണ പരിവര്‍ത്തന യാത്ര'യുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമ്പോള്‍, വേദിക്ക് പുറത്ത് പക്കോഡ വിറ്റ് വിദ്യാര്‍ത്ഥി പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പക്കോഡ വില്‍ക്കുന്നവര്‍ ദിവസം 200 രൂപ സമ്പാദിക്കുന്നുവെന്നും അതിനാല്‍ അവരെ തൊഴിലില്ലാത്തവരായി കാണാനാവില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ഈ പ്രസ്താവനയില്‍ പ്രതിഷേധിച്ച് മോദി, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ, കര്‍ണാടക ബി.ജെ.പി അദ്ധ്യക്ഷന്‍ യെദ്യൂരപ്പ എന്നിവരുടെ പേരിട്ട പക്കോഡകളാണ് വിദ്യാര്‍ത്ഥികള്‍ വിതരണം ചെയ്തത്.

ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച റാലിയെ മോദി അഭിസംബോധന ചെയ്യുന്നതിന് മുന്‍പായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. 90 ദിവസത്തെ പരിവര്‍ത്തന്‍ യാത്ര ബംഗളൂരുവില്‍ സമാപിക്കുന്നതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണവും ആരംഭിക്കും.