'അതേ, എന്റെ മകന്‍ കൊല്ലപ്പെട്ടു, പക്ഷേ ഇത് മതവുമായി ബന്ധിപ്പിക്കരുത്'; കാമുകിയുടെ വീട്ടുകാര്‍ കൊലചെയ്ത യുവാവിന്റെ അച്ഛന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2018 04:25 PM  |  

Last Updated: 05th February 2018 04:25 PM  |   A+A-   |  

ankit-saxena

 

ന്യൂഡല്‍ഹി: പ്രണയിച്ചതിന്റെ പേരില്‍ 23 കാരനെ കാമുകിയുടെ വീട്ടുകാര്‍ ക്രൂരമായി കൊലചെയ്ത സംഭവത്തെ വര്‍ഗീയ പ്രശ്‌നമാക്കാനുള്ള ശ്രമത്തെ ചെറുത്ത് യുവാവിന്റെ അച്ഛന്‍. മതത്തിന്റെ പേരില്‍ അല്ല മകന്‍ കൊല്ലപ്പെട്ടതെന്നും അതിനാല്‍ വിദ്വേഷകരമായ പ്രസ്ഥാവനകള്‍ നടത്തി കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്നും അച്ഛന്‍ യഷ്പാല്‍ സക്‌സേന പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ഫോട്ടോഗ്രാഫറായ അന്‍കിത് സക്‌സേനയെ റോഡിലിട്ട് കൊലചെയ്തത്. മുസ്ലീം കാമുകിയുടെ അച്ഛനും അമ്മാവനും 14 കാരന്‍ സഹോദരനും ചേര്‍ന്നാണ് കൊല നടത്തിയത്. 

എന്റെ മകനെ നഷ്ടപ്പെട്ടതില്‍ ദുഃഖമുണ്ട്. എന്നാല്‍ മുസ്ലീങ്ങള്‍ക്ക് നേരെ അക്രമണം അഴിച്ചുവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. താന്‍ ഒരു മതത്തിനും എതിരല്ലെന്നും സക്‌സേന പറഞ്ഞു. അതെ എന്റെ മകനെ കൊന്നവര്‍ മുസ്ലീങ്ങളായിരുന്നു. എന്നാല്‍ എല്ലാ മുസ്ലീങ്ങളേയും ഇതില്‍ ഉള്‍പ്പെടുത്താനാകില്ല. വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ എന്നെ ഉപയോഗിക്കേണ്ട. എന്നെ ഇതിലേക്ക് വലിച്ചിഴക്കരുത്. ഇതിനെ മതവുമായി ബന്ധിപ്പിക്കരുത് അച്ഛന്‍ പറഞ്ഞു. അക്രമിക്കപ്പെട്ട മകനെ റോഡില്‍ നിന്നിരുന്ന ആരും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും സക്‌സേന ആരോപിച്ചു.