'ഈ മനുഷ്യന്‍ എന്നെ ഇല്ലാതാക്കും'; ഭര്‍ത്താവില്‍ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ട്വിറ്റര്‍ വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2018 11:51 AM  |  

Last Updated: 05th February 2018 11:52 AM  |   A+A-   |  

mumbai_women

 

ര്‍ത്താവില്‍ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ട്വിറ്റര്‍ വീഡിയോ. മുംബൈ സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിന്റെ പീഡനത്തില്‍ നിന്ന് രക്ഷിക്കണം എന്നാവശ്യപ്പെട്ട് കരഞ്ഞുകൊണ്ട് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. യുവതിയുടെ വീഡിയോ സംവിധായകന്‍ അശോക് പണ്ഡിറ്റ് പോസ്റ്റ് ചെയ്തതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. 

ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്നും ഇതിനെക്കുറിച്ച് മുംബൈ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും യുവതി പറയുന്നു. തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അവര്‍ പറഞ്ഞു. കുറേ വര്‍ഷങ്ങളായി ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. മക്കളുടെ നല്ലതിന് വേണ്ടിയാണ് ബന്ധത്തില്‍ തുടരുന്നതെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇയാള്‍ ചൂതുകളിക്കുമെന്നും യുവതി ആരോപിച്ചു. 

മുംബൈയിലെ ഖര്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഭര്‍ത്താവിനെക്കുറിച്ച് പരാതി നല്‍കി. എന്നാല്‍ നടപടിയുണ്ടായില്ല. ഭര്‍ത്താവിനെതിരേ നടപടിയെടുക്കണമെന്ന് യുവതി വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. ദമ്പതിമാര്‍ക്ക് മൂന്ന് കൂട്ടികളാണുള്ളത്. ഇവര്‍ ഒരു കെട്ടിടത്തില്‍ രണ്ട് നിലകളിലായി മാറി താമസിക്കുകയാണ്. ഭര്‍ത്താവിനെതിരേ യുവതി രണ്ട് പരാതി നല്‍കിയിട്ടുണ്ടെന്നും അവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.