മോദിയുടെത് ടൂത്ത്‌പേസ്റ്റ് വാഗ്ദാനങ്ങളെന്ന് പ്രകാശ് രാജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2018 03:08 PM  |  

Last Updated: 05th February 2018 03:08 PM  |   A+A-   |  

 

ചെന്നൈ: ബംഗളുരൂ റാലിയില്‍ നരേന്ദ്രമോദി പ്രഖ്യാപിച്ച വഗ്ദാനങ്ങളെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. മോദി 2014ല്‍ നല്‍കിയ ടൂത്ത് പേസ്റ്റ് വാഗ്ദാനം കൊണ്ട് ദുരിതം പേറുന്ന കര്‍ഷകര്‍ക്കും തൊഴിലില്ലാത്ത യുവാക്കള്‍ക്കും ചിരിക്കാന്‍ സാധിക്കുന്നില്ലന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.ബംഗളരൂവിലെ റാലിയില്‍ മോദി നല്‍കിയ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എ്‌ന് ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്നും പ്രകാശ് രാജ്  ചോദിച്ചു.

കര്‍ഷകരുടെ വിളകള്‍ക്ക് കൃത്യമായ വില നല്‍കും. കര്‍ഷക താത്പര്യമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി നേതാക്കള്‍ പ്രയ്തനിക്കും. ഇതിന്റെ ഭാഗമായാണ് ജെയ്റ്റ് ലി അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ നിര്‍ണായകമായ നടപടികള്‍ കൈക്കൊണ്ടത്. കര്‍ണാടകത്തില്‍ ബിജെപി സംഘടിച്ച പരിവര്‍ത്തന യാത്രയിലായിരുന്നു മോദിയുടെ വാഗ്ദാനങ്ങള്‍