കോണ്‍ഗ്രസ് ബന്ധം: കേരളത്തില്‍ പാര്‍ട്ടിയുണ്ടാകും; ബംഗാളില്‍ കാണാനുണ്ടാകില്ലെന്ന് യച്ചൂരി

കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയില്ലെങ്കില്‍ കേരളത്തിലെ പാര്‍ട്ടിക്കും ഒന്നും സംഭവിക്കാനില്ല. എന്നാല്‍ ബംഗാളില്‍ പാര്‍ട്ടിയുടെ അവസ്ഥ ഇതല്ല.
കോണ്‍ഗ്രസ് ബന്ധം: കേരളത്തില്‍ പാര്‍ട്ടിയുണ്ടാകും; ബംഗാളില്‍ കാണാനുണ്ടാകില്ലെന്ന് യച്ചൂരി

കോഴിക്കോട്: കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് പഴയനിലപാട് തുടര്‍ന്നാല്‍ ബംഗാളില്‍ പാര്‍ട്ടിയുണ്ടാകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് മോദിസര്‍ക്കാരിനെ താഴെയിറക്കാന്‍ വിശാല രാഷ്ട്രീയ സഹകരണമാണ് ആവശ്യമെന്നും യെച്ചൂരി പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിനിടെയായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം.

കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയില്ലെങ്കില്‍ കേരളത്തിലെ പാര്‍ട്ടിക്കും ഒന്നും സംഭവിക്കാനില്ല. എന്നാല്‍ ബംഗാളില്‍ പാര്‍ട്ടിയുടെ അവസ്ഥ ഇതല്ല. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായി സാമുദായിക അടിസ്ഥാനത്തിലുള്ള മത്സരമാണ് ബംഗാളില്‍ നടക്കുന്നത്. മമതാ ബാനര്‍ജി തന്നെ ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി ഭൂരിപക്ഷവര്‍ഗീയതയും പരസ്പരം വളരുകയാണ്. ഇവ രണ്ടും പരസ്പരം സഹായിക്കുകയാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇടപെടാനുള്ള ജനാധിപത്യ അവസരം ഇത് നഷ്ടമാക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.

ബംഗാളിലെ ഉപതെരഞ്ഞടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാണ്. ഇതിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും തകരുന്ന സാഹചര്യമാണ് രൂപപ്പെടുക. അതുകൊണ്ട് ജനകീയ അടിത്തറ വിപുലമാക്കുകയാണ് പാര്‍ട്ടി ചെയ്യേണ്ടത്. കോണ്‍ഗ്രസ് ബന്ധത്തില്‍ പഴയ നിലപാട് തുടര്‍ന്നാല്‍ പാര്‍ട്ടി ഇല്ലാതാകും. 

കേരളത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയല്ല. വിശാല അര്‍ത്ഥത്തിലുള്ള സഹകരണം കേരളത്തിലെ സിപിഎമ്മിനെ ദോഷകരമായി ബാധിക്കില്ല. യുപിഎയ്ക്ക് പിന്തുണ നല്‍കിയപ്പോള്‍ കേരളത്തിലെ പാര്‍ട്ടിയെ ബാധിച്ചില്ല. യുഡിഎഫിനെതിരെ മികച്ച വിജയം നേടാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ മുഖ്യശത്രുവാണെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ല. താന്‍ കോണ്‍ഗ്രസ് അനുകൂലിയാണെന്ന് പാര്‍ട്ടിവേദിയില്‍ ആരും പറഞ്ഞിട്ടില്ല. ബിജെപിയെ നേരിടാന്‍ മതേരഐക്യമുണ്ടാക്കുക എന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ദൗത്യമെന്നും യച്ചൂരി പറഞ്ഞു. സെക്രട്ടറി  സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നായിരുന്നു യെച്ചൂരിയുടെ മറുപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com