സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കോണ്‍ഗ്രസ് മന്ത്രി

സെല്‍ഫിയെടുക്കുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിയും നേതാവുമായി ഡികെ ശിവകുമാര്‍. മര്‍ദ്ദനത്തെ തുടര്‍ന്ന് സെല്‍ഫോണ്‍ താഴെ വീഴുകയും ചെയ്തു 
സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കോണ്‍ഗ്രസ് മന്ത്രി

ബംഗളൂരൂ: സെല്‍ഫിയെടുക്കുന്നതിനിടെ കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദിച്ചു. പാര്‍ട്ടി പരിപാടിക്കായി എത്തിയ മന്ത്രിയുടെ അരികെ നിന്ന് പ്രവര്‍ത്തകന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രവര്‍ത്തകന്റെ കൈക്ക് അടിക്കുകയായിരുന്നു. അടിയെ തുടര്‍ന്ന് സെല്‍ഫോണ്‍ ആള്‍ക്കുട്ടത്തിലേക്ക് വീണുപോകുകയും മന്ത്രിക്കൊപ്പമുണ്ടായ ആള്‍ ഇയാളെ തള്ളിമാറ്റുകയും ചെയ്തു.

മന്ത്രിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത തരത്തിലായിരുന്നു പ്രവര്‍ത്തകന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. സെല്‍ഫിയെടുക്കാന്‍ തയ്യാറിയി നിന്ന് മറ്റു ചില പ്രവര്‍ത്തകര്‍ മന്ത്രിയുടെ ക്ഷോഭത്തെ തുടര്‍ന്ന് സെല്‍ഫി എടുക്കുന്നതില്‍ നിന്ന് മാറി നില്‍്ക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ മന്ത്രിയെ വഴി തടഞ്ഞതിന് പിന്നാലെയാണ് മന്ത്രി ക്ഷുഭിതനായതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്


നേരത്തെയും മന്ത്രിയുടെ ഭാഗത്തുനിന്നും സമാനമായ സംഭവം ഉണ്ടായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ ഫോണ്‍ ശിവകുമാര്‍ തട്ടിത്തെറിപ്പിച്ചിരുന്നു. ബല്‍ഗാമിലെ കോളജില്‍ കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഷുഭിതനായ മന്ത്രി വിദ്യാര്‍ത്ഥിയുടെ കൈയില്‍ ആഞ്ഞടിച്ച് ഫോണ്‍ തെറിപ്പിക്കുകയായിരുന്നു. മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിനിടെ എങ്ങനെയാണ് അയാള്‍ക്ക് സെല്‍ഫി എടുക്കാന്‍ സാധിക്കുക സാമാന്യ ബോധം ഉണ്ടോയെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com