ആധാര്‍ ലാമിനേറ്റ് ചെയ്താല്‍ ചിലപ്പോള്‍ പണി കിട്ടിയേക്കും

അധാര്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്ത് സൂക്ഷിച്ചാല്‍ അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി ക്യൂആര്‍ കോഡ് പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ടെന്ന് യുണീക് ഐഡന്‍ഡിറ്റി അതോറിറ്റി ഓഫ് ഇന്ത്യ
ആധാര്‍ ലാമിനേറ്റ് ചെയ്താല്‍ ചിലപ്പോള്‍ പണി കിട്ടിയേക്കും

ന്യഡല്‍ഹി: അധാര്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്ത് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യുഐഡിഎഐ. കാര്‍ഡ് ലാമിനേറ്റ് ചെയ്ത് സൂക്ഷിച്ചാല്‍ അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി ക്യൂആര്‍ കോഡ് പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. സ്മാര്‍ട്ട് ആധാര്‍ കാര്‍ഡ് എന്ന  സങ്കല്‍പ്പമെ ഇല്ല. അതുകൊണ്ട് ആരും തന്നെ ആധാര്‍കാര്‍ഡ് ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കേണ്ടതില്ലെന്നാണ് യുണീക് ഐഡന്‍ഡിറ്റി അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ അജിത് ഭൂഷണ്‍ പാണ്ഡ്യെ പറഞ്ഞു. 

ആധാര്‍ കാര്‍ഡ് നഷ്ടമായാല്‍ എവിടെ നിന്നും അത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ആധാറിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് പ്രിന്റ് ഔട്ട്  എവിടെയും അംഗീകരിക്കും. 
ചില സ്ഥലങ്ങളില്‍ 50 രൂപ മുതല്‍ 300 രൂപവരെ വാങ്ങി പലരും ആധാര്‍ കാര്‍ഡ് സ്മാര്‍ട്ട് ആക്കിക്കൊടുക്കുന്നുണ്ട്. ഇത് കുറ്റകരമാണ്. ആധാര്‍ കാര്‍ഡ് പ്ലാസ്റ്റിക്, പി.വി.സി ലാമിനേഷന്‍ നടത്തുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും 2006ലെ ആധാര്‍ ആക്ട് പ്രകാരവും നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com