ആര്‍ത്തവ കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ എന്തുകൊണ്ട് അച്ഛനോട് പറയുന്നില്ലെന്ന് നടി രാധിക

By സമകാലിക മലയാള ഡെസ്‌ക്‌  |   Published: 07th February 2018 09:38 PM  |  

Last Updated: 07th February 2018 09:38 PM  |   A+A-   |  

RADHIKA-AAAPTE

 

മംബൈ: അക്ഷയ് കുമാറിനെ നായകനാക്കി ആര്‍. ബല്‍കി സംവിധാനം ചയ്യുന്ന പുതിയ ചിത്രമാണ് പാഡ്മാന്‍. സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന ചിത്രത്തില്‍ നായികമരാകുന്നത് രാധികാ ആപ്‌തെയും, സോനം കപൂറുമാണ്.

ഇപ്പോള്‍ ചിത്രത്തിലെ പ്രധാന വിഷയമായ ആര്‍ത്തവകാലത്തെ കുറിച്ചസംസാരിക്കുകയാണ് ചിത്രത്തിലെ നായികയായ രാധിക. ആര്‍ത്തവത്തെ കുറിച്ച് പുരാതന കാലം മുതല്‍ നിരവധി കര്യങ്ങള്‍ പറയുന്നുണ്ടെന്നും, ആര്‍ത്തവത്തെക്കുറിച്ചള്ള ചില സിദ്ധാന്തങ്ങള്‍ ഒരു പക്ഷേ നിങ്ങളെ ചിരിപ്പിച്ചേക്കുമെന്നും, എന്നാല്‍ തീര്‍ച്ചയായും പെണ്‍ക്കുട്ടികള്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണെന്നും താരം പറയുന്നു.

കൂടാതെ 'പുരുഷന്മാര്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ പുരുഷന്‍മാരോട് സംസാരിക്കുവാന്‍ മടിക്കുന്നുണ്ടെന്നും രാധിക പറഞ്ഞു. പെണ്‍ മക്കളോട് ആര്‍ത്തവകാര്യങ്ങള്‍ തങ്ങളുടെ അമ്മമാര്‍ മാത്രമാണ് തുറന്ന് സംസാരിക്കുന്നത്. എന്നാല്‍ അച്ഛന്‍മാര്‍ തങ്ങളുടെ പെണ്‍മക്കളോട് ആ കാര്യങ്ങള്‍ സംസാരിക്കുവാന്‍ മടി കാണിക്കുകയാണ്.

എന്തുകൊണ്ടാണ് അവര്‍ അതിനെ കുറിച്ച് സംസാരിക്കാതിരിക്കുന്നത്. എന്തുകൊണ്ട് ഇരുവര്‍ക്കും ഒരുമിച്ച് ഇക്കാര്യങ്ങള്‍ സംസാരിച്ചുകൂടാ രാധിക ചോദിക്കുന്നു. സമൂഹത്തില്‍ എന്താണ് സംഭവിക്കുന്നത്? സ്ത്രീകളോ, പുരുഷന്‍മാരോ എന്നതല്ല, ഇരുവര്‍ക്കും ഇത്തരം കാര്യങ്ങളില്‍ തുല്യമായ ഉത്തരവാദിത്വമുണ്ട് താരം പറയുന്നു