പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്നിന് വാഹനാപകടത്തില്‍ പരിക്ക്

പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്നിന് വാഹനാപകടത്തില്‍ പരിക്ക്
പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്നിന് വാഹനാപകടത്തില്‍ പരിക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ യശോദ ബെന്നിന് പരിക്കേറ്റു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഒരാള്‍ മരിച്ചു.  

രാജസ്ഥാനില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കോട്ട ചിറ്റൂര്‍ ഹൈവേയിലായിരുന്നു അപകടം. 

യശോദ ബെന്നിന് നേരത്തെ ഉന്നത സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു. ഒപ്പമുണ്ടായിരുന്ന കമാന്‍ഡോയാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com