ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സിഐഎസ്എഫും തമ്മില്‍ ഏറ്റുമുട്ടല്‍  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2018 03:30 PM  |  

Last Updated: 08th February 2018 03:30 PM  |   A+A-   |  

 

ദന്തേവാഡ: ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരും സിഐഎസ്എഫും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. വ്യാഴാഴ്ച രാവിലെ 9.45ഓടെ ആരംഭിച്ച ഏറ്റുമുട്ടല്‍ മുപ്പത് മിനിറ്റിലേറെ നീണ്ടു നിന്നതായി സിഐഎസ്എഫ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തും ജീവഹാനി സംഭവിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. 

ആക്രമണം നടന്ന പരിസരത്ത് നിരീക്ഷണം നടത്തവെയായിരുന്നു മാവോയിസ്റ്റ് ആക്രമണം എന്നാണ് സിഐഎസ്എഫ് പറയുന്നത്.  പ്രത്യാക്രമണത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ മാവോയിസ്റ്റുകള്‍ കാട്ടിലേക്ക് രക്ഷപ്പെട്ടുവെന്നും സൈന്യം അവകാശപ്പെടുന്നു. മാവോയിസ്റ്റുകള്‍ക്ക് നേരെ സിഐഎസ്എഫ് 37 റൗണ്ട് വെടിവെച്ചുവെന്നും സൈന്യം വ്യക്തമാക്കി. കഴിഞ്ഞ 24ന് ഇര്‍പനാറില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ജവാന്‍മാര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.