ത്രിപുരയില്‍ മണിക് സര്‍ക്കാര്‍ ഗവണ്‍മെന്റ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു: നരേന്ദ്ര മോദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2018 02:20 PM  |  

Last Updated: 08th February 2018 02:20 PM  |   A+A-   |  

 

സോനാമുറ: ത്രിപുരയില്‍ മണിക് സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള  സിപിഎം ഗവണ്‍മെന്റ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോനാമുറയില്‍ ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ തന്റെ ആദ്യ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. പതിനെട്ടിനാണ് തെരഞ്ഞെടുപ്പ്. 

മണിക് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്ന് ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത മോദി, തല്‍സ്ഥാനത്ത് 'ഹിറ'(വജ്രം) മോഡല്‍ വികസനത്തിനായി ബിജെപിയെ അധികാരത്തില്‍ എത്തിക്കണമെന്നും പറഞ്ഞു. ബിജെപിയുടെ ഹിറ മോഡലിലെ എച്ച് 'ഹൈവേയും' ഐ 'ഐ വേയും'( [ഡിജിറ്റല്‍ കണക്ടിവിറ്റി) ആര്‍ 'റോഡ് വേയും' എ 'എയര്‍വേയും' പ്രതിനിധാനം ചെയ്യുന്നു എന്ന് േേമാദി പറഞ്ഞു. 

ഭരണപാര്‍ട്ടിയായ സിപിഎം അവരുടെ അഴിമതി വെള്ള കുര്‍ത്ത കാട്ടി മറയ്ക്കുകയാണ്. എന്തുകൊണ്ടാണ് സംസ്ഥാനത്ത് ജനങ്ങള്‍ക്ക് മിനിമം വേദനം ലഭിക്കുന്നില്ലെന്ന് ചോദിച്ച മോദി, 25 വര്‍ഷം ഭരിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സംസ്ഥാനം മുടിച്ചെന്നും ആരോപിച്ചു.