റാഫേല്‍ ഇടപാട് വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യസുരക്ഷയെ ബാധിക്കും: ജെയ്റ്റ്‌ലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2018 08:21 PM  |  

Last Updated: 08th February 2018 08:21 PM  |   A+A-   |  

 

ന്യൂഡല്‍ഹി: റാഫേല്‍ വിമാന കരാര്‍ സംബന്ധിച്ച് പ്രതിപക്ഷം വ്യാജ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആയുധ ഇടപാടിനെ കുറിച്ചുള്ള വിരങ്ങള്‍ പുറത്തു വരുന്നത് രാജ്യ സുരക്ഷയെ ബാധിക്കും. യുപിഎ ഭരണകാലത്ത് സമാനരീതിയില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വിശദാംശങ്ങള്‍ നല്‍കിയിരുന്നില്ലെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. 

ഓരോ വിമാനത്തിനും എത്ര രൂപ ചെലവായി എന്ന് വിവരിച്ചാല്‍ അതില്‍ ഉപയോഗിച്ചിട്ടുള്ള സാങ്കേതികവിദ്യ പുറംലോകം അറിയുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. റാഫേല്‍ വിമാന കരാറില്‍ വലിയ അഴിമതി നടന്നിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ലോക്‌സഭയില്‍ രംഗത്ത് വന്നിരുന്നു.