കോടിയേരിയുടെ മക്കളുമായി ബന്ധപ്പെട്ട കേസുകള്‍ സിപിഎമ്മിന് തീരാകളങ്കം: പിബി പ്രസ്താവനയിറക്കണമെന്ന് ബംഗാള്‍ഘടകം

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 09th February 2018 01:01 PM  |  

Last Updated: 09th February 2018 01:01 PM  |   A+A-   |  

 

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ട കേസുകള്‍ പാര്‍ട്ടിക്ക് തീരാ കളങ്കമുണ്ടാക്കിയെന്ന് സിപിഎം ബംഗാള്‍ഘടകം. വിഷയത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കണമെന്ന് ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു.കേസില്‍ യെച്ചൂരിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും ബംഗാള്‍ ഘടകം ആരോപിച്ചതായി മാത്യഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വ ബുധന്‍ ദിവസങ്ങളിലായി ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങള്‍ ചര്‍ച്ചയായത്. മുതിര്‍ന്ന അംഗങ്ങളായ മാനവ് മുഖര്‍ജി, മൊയ്‌നുള്‍ ഹസ്സന്‍ എന്നിവരാണ് വിഷയം ഉന്നയിച്ചത്.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ബിനോയ് കോടിയേരി വിഷയത്തില്‍ ഉയര്‍ന്ന ചര്‍ച്ചകളില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുള്ള പങ്ക് പരാമശിച്ചത് ശരിയായില്ലെന്നും ബംഗാള്‍ ഘടക യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.യെച്ചൂരിയെ പ്രതിക്കൂട്ടിലാക്കിയത് അപലപനീയമാണെന്നും യോഗം വിലയിരുത്തി.
 

TAGS
cpm