കഞ്ചാവ് കൃഷിയും വില്‍പനയും നിയമവിധേയമാക്കണമെന്ന് പതഞ്ജലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2018 03:20 PM  |  

Last Updated: 09th February 2018 03:20 PM  |   A+A-   |  

 

ന്യൂഡല്‍ഹി: രാജ്യത്ത് കഞ്ചാവ് കൃഷി നിയമവിധേയമാക്കണമെന്ന് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണന്‍. ഒരു അഭിമുഖത്തിലാണ് ബാലകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയിരക്കുന്നത്.

ആയുര്‍വേദത്തില്‍ ചികിത്സകള്‍ക്കായി കഞ്ചാവിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങളതിന്റെ നല്ല സാധ്യതകള്‍ ഉപയയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് എന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. 

കഞ്ചാവ് ഉപയോഗം ക്രിമിനല്‍ കുറ്റമായി തുടരുന്നതിലുള്ള വിയോജിപ്പും ബാലകൃഷ്ണന്‍ തുറന്നു പ്രകടിപ്പിച്ചു. കഞ്ചാവ് ഉപയോഗവും വില്‍പനയും നിയമവിരുദ്ധമാക്കിയതിലൂടെ സമൂഹത്തിന് വലിയ ബിസിനസ് അവസരമാണ് നിരോധിക്കപ്പെട്ടതെന്നും ബാലകൃഷ്ണന്‍ പറയുന്നു. 

പതഞ്ജലിയുടെ പുതിയ നീക്കത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരിരിക്കുകയാണ്. ബാബാ രാംമേദ് കഞ്ചാവ് ഇനിമുതല്‍ കുപ്പിയിലടച്ച് വീടുകളിലെത്തിക്കും എന്നാണ് ചിലര്‍ പരിഹസിക്കുന്നത്. 

ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം പുരാതന കാലഘട്ടം മുതല്‍ നിലനിന്നിരുന്നു. 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരാണ് കഞ്ചാവ് കൃഷിയും ഉപയോഗവും നിയമവിരുദ്ധമാക്കിയത്. സ്വതന്ത്രാനന്തരം 1985ലാണ് ഇന്ത്യ കഞ്ചാവ് നിരോധിക്കുന്നത്. പക്ഷേ ചികിത്സ ആവശ്യങ്ങള്‍ക്കായി ചെറിയ തോതിലുള്ള കഞ്ചാവ് ഉപയോഗത്തിന് അനുമതി നിലനില്‍ക്കുന്നുണ്ട്.