കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയം: ബിജെപി അനുകൂല തൊഴിലാളി സംഘടന ലേബര്‍ കോണ്‍ഫറന്‍സ് ബഹിഷ്‌കരിക്കുന്നു

കൂടാതെ ഫെബ്രുവരി 20ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കാനും തീരുമാനമായിട്ടുണ്ട്. 
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയം: ബിജെപി അനുകൂല തൊഴിലാളി സംഘടന ലേബര്‍ കോണ്‍ഫറന്‍സ് ബഹിഷ്‌കരിക്കുന്നു

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ്(ഐഎല്‍സി) ബഹിഷ്‌കരിക്കാന്‍ ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് തീരുമാനിച്ചു. 26, 27 തീയതികളില്‍ ഡെല്‍ഹിയില്‍ വെച്ചാണ് 47മത് ഐഎല്‍സി ചേരുന്നത്. 

തൊഴില്‍മേഖലയുടെ ഉച്ചകോടി എന്ന വിശേഷണത്തോടുകൂടിയാണ് രണ്ടുദിവസത്തെ ത്രികക്ഷിസമ്മേളനം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് ഉദ്ഘാടനം ചെയ്യുക. ഇതാദ്യമായാണ് സര്‍ക്കാര്‍ അനുകൂല തൊഴിലാളി സംഘടന ഐഎല്‍സിയില്‍ നിന്ന് വിട്ട്‌നില്‍ക്കുന്നത്.

ഐഎല്‍സി ചേരുന്ന ദിവസം അങ്കണവാടി ജീവനക്കാര്‍ പണിമുടക്കാനും തീരുമാനിച്ചിട്ടുണ്ട്. അന്ന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധസമ്മേളനങ്ങളും ചേരും. കൂടാതെ ഫെബ്രുവരി 20ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കാനും തീരുമാനമായിട്ടുണ്ട്. 

ഗുജറാത്തിലെ അംബാജിയില്‍ ചേര്‍ന്ന ബിഎംഎസ് ദേശീയ നിര്‍വാഹകസമിതിയാണ് ഈ തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ ാെഴിലാളി വിരുദ്ധ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് നിര്‍വാഹകസമിതി പ്രമേയം പാസാക്കി. മത്സ്യമേഖലയ്ക്കായി പ്രത്യേക മന്ത്രാലയം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും യോഗം അംഗീകരിച്ചു.

ഇത്തവണത്തെ ബജറ്റില്‍ തൊഴിലാളിയെന്ന വാക്കുപോലും ഉപയോഗിച്ചിരുന്നില്ല. സ്ഥിരം തൊഴിലിനുപകരം നിശ്ചിതകാല തൊഴില്‍ നടപ്പാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിനെതിരെ ബജറ്റ് അവതരിപ്പിച്ചതിന്റെ പിറ്റേന്ന് ബിഎംഎസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കേതിരെ നവംബര്‍ 17ന് ഡെല്‍ഹിയില്‍ റാലി നടത്തിയപ്പോള്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്ന് ദേശീയ നിര്‍വാഹകസമിതി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com