റാഫേല്‍ കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ദേശതാത്പര്യമല്ലെന്ന് അമിത് ഷാ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2018 02:08 PM  |  

Last Updated: 09th February 2018 02:08 PM  |   A+A-   |  

 

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനക്കരാറില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. റാഫേല്‍ യുദ്ധവിമാനക്കരാറിനെ കുറിച്ച് ചര്‍ച്ച നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യത്തില്‍ ദേശീയ താല്പര്യം നിലനില്‍ക്കുന്നില്ലെന്ന് അമിത് ഷാ ചൂണ്ടികാട്ടി.

റാഫേല്‍ കരാറിനെ കുറിച്ച് നിരവധി തവണ ചര്‍ച്ച ചെയ്തതാണ്. കരാറിലെ സുപ്രധാനകാര്യങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കും അറിവുളളതാണ്. ഇനിയും പറഞ്ഞ് പഴകി കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്ന് അമിത് ഷാ ചോദിച്ചു. ഇത് ദേശീയ താല്പര്യത്തിന് സംരക്ഷിക്കുന്നതാണോയെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അമിത് ഷാ ചോദിച്ചതായി അനന്ത്കുമാര്‍ പറഞ്ഞു.