തൃപുരയെ ചെങ്കടലാക്കി സിപിഎം റാലികള്‍:വീഡിയോ കാണാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2018 06:27 PM  |  

Last Updated: 10th February 2018 06:30 PM  |   A+A-   |  

 

അഗര്‍ത്തല: തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തെരഞ്ഞടുപ്പ് പ്രചാരണരംഗത്ത് അടുക്കും ചിട്ടയുമായി പ്രവര്‍ത്തനങ്ങളുമായി സിപിഎം മുന്നേറുന്നു. പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലികളിലും കുടുംബയോഗങ്ങളിലും വലിയ പങ്കാളിത്തമാണ് ഉള്ളത്.

മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ തന്നെയാണ് റാലിയിലെ മുഖ്യ ആകര്‍ഷണം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദാകാരാട്ടും മുഹമ്മദ് സലീമും സുഭാഷിണി അലിയും സജീവമായി പ്രചാരണരംഗത്തുണ്ട്. റിക്ഷകളില്‍ ചെറിയ ചെറിയ റാലികളും പ്രചാരണ രംഗത്തെ ആകര്‍ഷണമാണ്. റാലിക്കെത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെം ചൂണ്ടിക്കാട്ടുന്നതോടൊപ്പം മണികസര്‍ക്കാരിന്റെ വികസനനയങ്ങളുമാണ് പ്രചാരണത്തില്‍ ചൂണ്ടിക്കാട്ടുന്നു