സൈനിക ക്യാമ്പ് ആക്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2018 07:34 PM  |  

Last Updated: 10th February 2018 07:34 PM  |   A+A-   |  

army

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുന്‍ജ്വാനില്‍ സൈനിക ക്യാംപില്‍ കടന്ന രണ്ട് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ടുകള്‍. മൂന്ന് പേര്‍ സൈനിക ക്യാംപില്‍ എത്തിയിരുന്നു. ഒരാളെ കൂടി പിടിൂകൂടാനുണ്ടെന്നാണ് റിപ്പോര്‍്ട്ടുകള്‍

പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ മരിച്ചു. ഒരു സിവിലയന്‍ അടക്കം നാലു പേര്‍ക്ക് പരുക്കേറ്റു. ജെസിഒ എം അഷ്‌റഫ് മിര്‍, മദന്‍ ലാല്‍ എന്നിവരാണു ഭീകരാക്രമണത്തിനിരയായത്. ക്യാംപിലെ കുടുംബ ക്വാര്‍ട്ടേഴ്‌സിലേക്കു കടന്ന ഭീകരര്‍ സൈനികര്‍ക്കും വീട്ടുകാര്‍ക്കും നേരെ വെടിവയ്ക്കുകയായിരുന്നു.

ജയ്‌ഷെ മുഹമ്മദ് ആണ് ആക്രമണം നടത്തിയത് എന്നാണ വിവരം. അഞ്ചോ ആറോ ഭീകരര്‍ ഇന്നലെ രാത്രി സൈനിക ക്യാംപിലേക്കു നുഴഞ്ഞുകയറുകയായിരുന്നു.2013ല്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ വാര്‍ഷിക ദിനമായിരുന്നു വെള്ളിയാഴ്ച. ഇതുമായി ബന്ധപ്പെട്ടായിരിക്കാം ആക്രമണമെന്നാണു സുരക്ഷാ സേനയുടെ നിഗമനം. നിരവധി സ്‌കൂളുകളും ക്വാര്‍ട്ടേഴ്‌സുകളും പ്രവര്‍ത്തിക്കുന്ന സൈനിക ക്യാംപാണിത്.